7 December 2025, Sunday

Related news

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 6, 2025
December 6, 2025
December 5, 2025
December 5, 2025
December 4, 2025

മൊസാദ് കേന്ദ്രം ആക്രമിച്ചതയി ഇറാൻറെ അവകാശവാദം; ഇറാൻറെ സൈനിക കമാൻഡറെ വധിച്ചതായി ഇസ്രയേൽ

Janayugom Webdesk
ടെൽ അവീവ്
June 17, 2025 7:42 pm

ടെൽ അൽ അവീവിന് സമീപം ഹെസ്ലിയയിലുള്ള ഇസ്രയേലിൻറെ രഹസ്യാന്വേഷണ ഏജൻസിയായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജൻസ് ആൻഡ് സ്പെഷ്യൽ ഓപ്പറേഷൻസ് ആക്രമിച്ചതായി ഇറാൻ അവകാശപ്പെട്ടു. ഹെർസ്ലിയയിലെ മൊസാദ് ഓഫീസ് എന്ന അവകാശപ്പെടുന്ന ഒരകു കെട്ടിടത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ ഇറാനിയൻ വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് പുറത്ത് വിട്ടിട്ടുണ്ട്.

വളരെ ദൂരെ നിന്ന് എടുത്തിരിക്കുന്ന വീഡിയോയിൽ തീപിടിച്ച കെട്ടിടത്തിൽ നിന്ന് തീയും പുകയും ഉയരുന്നത് കാണാം. ഹീബ്രു ഭാഷയിൽ ഒരാൾ ”ഇതാണ് മൊസാദ് കെട്ടിടമെന്നും മൊസാദ് അവർ മൊസാദിനെ ആക്രമിച്ചു” എന്നും നിലവിളിക്കുന്നതും കേൾക്കാം.

ഇസ്രയേലിൻറെ ദേശീയ അടിയന്തര സേവനമായ മാഗൻ ഡേവിഡ് ആഡോം ഹെഡസ്ലിയയിലെ ആക്രമിക്കപ്പെട്ടുവെന്ന് പറയുന്ന സ്ഥലങ്ങളിലേക്ക് ഒരു സംഘത്തെ അയച്ചിട്ടുണ്ട്.

ഇസ്രയേൽ പൊലീസ് ഇറാൻറെ മിസൈൽ ഹെസ്ലിയയിൽ പതിച്ചതായി സമ്മതിച്ചെങ്കിലും ആക്രമണത്തിൽ ആർക്കും പരിക്കേറ്റതായി അറിയിച്ചിട്ടില്ല.

അതേസമയം ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.