8 March 2026, Sunday

Related news

March 8, 2026
March 8, 2026
March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 6, 2026
March 6, 2026
March 6, 2026

ഇറാന് ആറുമാസം കനത്ത യുദ്ധം ചെയ്യാനുള്ള ശേഷിയുണ്ടെന്ന് റെവല്യൂഷണറി ഗാര്‍ഡ്സ്

Janayugom Webdesk
ടെഹ്റാന്‍
March 8, 2026 12:56 pm

യുഎസിനും ഇസ്രയേലിനുമെതിരെ ചുരുങ്ങിയത് ആറുമാസമെങ്കിലും കനത്തയുദ്ധത്തില്‍ ഏര്‍പ്പെടാനുള്ള ശേഷി ഇറാനുണ്ടെന്ന് വ്യക്തമാക്കി റെവല്യൂഷണറി ഗാര്‍ഡ്സ്, കഴിഞ്ഞ മാസം 28ന് ആരംഭിച്ച ഇറാന്‍-യുഎസ്,ഇസ്രയേല്‍ യുദ്ധം ഇപ്പോഴും അയവില്ലാതെ തുടരുകയാണ് .ഈ പശ്ചാത്തലത്തിലാണ് റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

ഇറാന്റെ സായുധസേനയ്ക്ക് നിലവിലെ രീതിയിൽ യുഎസിനും ഇസ്രയേലിനുമെതിരേ ചുരുങ്ങിയത് ആറുമാസത്തേക്ക് യുദ്ധം തുടരാനാകുമെന്ന് റെവല്യൂഷണറി ഗാർഡ്‌സ് വക്താവ് അലി മൊഹമ്മദ് നൈനി പറഞ്ഞതായി വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. ഇതിനകം, മേഖലയിലെ യുഎസിന്റെയും ഇസ്രയേലിന്റെയും സൈനികതാവളങ്ങളും കേന്ദ്രങ്ങളും ഉൾപ്പെടെ 200 സ്ഥലങ്ങളെ ലക്ഷ്യമിട്ടതായും റെവല്യൂഷണറി ഗാർഡ്‌സ് അറിയിച്ചിട്ടുണ്ട്. 

സകലശക്തിയും ഉപയോഗിച്ച് ഇറാനെതിരേ ഇസ്രയേൽ പോരാടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ശനിയാഴ്ച പറഞ്ഞിരുന്നു. ഇറാന് മീതേയുള്ള വ്യോമമേഖലയുടെ ഏറെക്കുറേ മുഴുവൻ നിയന്ത്രണവും യുഎസും ഇസ്രയേലും കരസ്ഥമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റെവല്യൂഷണറി ഗാർഡ്‌സിന്റെ പ്രതികരണം.

Iran has the capac­i­ty to fight a fierce war for six months, says Rev­o­lu­tion­ary Guards

Kerala State - Students Savings Scheme

TOP NEWS

March 8, 2026
March 8, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.