
ഇറാനുമായുള്ള സംഘർഷം തുടരുന്നതിൻ്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ മകൻ്റെ നാളെ നടക്കാനിരുന്ന വിവാഹം മാറ്റിവെച്ചു. നെതന്യാഹുവിൻ്റെ മകൻ അവ്‌നെർ നെതന്യാഹുവും അമിത് യർദേനിയും തമ്മിലുള്ള വിവാഹമാണ് മാറ്റിവെച്ചത്. അതേസമയം, ഇസ്രയേലി ബന്ദികൾ ഗാസയിൽ തുടരുമ്പോഴും നെതന്യാഹു കുടുംബം വിവാഹാഘോഷങ്ങൾ നടത്തുന്നുവെന്ന വിവാദങ്ങൾക്ക് പിന്നാലെയാണ് വിവാഹം മാറ്റിവെച്ചതെന്നും റിപ്പോർട്ടുകളുണ്ട്. വിവാഹവേദിയായ വടക്കന്‍ ടെല്‍ അവീവിലെ കിബ്ബുട്‌സ്‌യാകും വേദിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്ന് സര്‍ക്കാര്‍ വിരുദ്ധ സംഘടനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.