
ഇറാൻ ആണവായുധങ്ങൾ ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണമെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അല്ലാത്തപക്ഷം അടുത്ത യുഎസ് ആക്രമണം അതിഭീകരമായിരിക്കുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പ്രഖ്യാപിച്ചു. സമയം അതിവേഗം അതിക്രമിക്കുകയാണെന്നും ഇറാൻ എത്രയും വേഗം ചർച്ചാ മേശയിലേക്ക് മടങ്ങിയെത്തി എല്ലാവർക്കും സ്വീകാര്യമായ പുതിയ കരാറിൽ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ മുൻപത്തെ മുന്നറിയിപ്പിന് പിന്നാലെ ഇറാനെതിരെ സൈനിക നടപടി ഉണ്ടായ കാര്യം ട്രംപ് ഓർമ്മിപ്പിച്ചു. ഇറാനു നേരെ മറ്റൊരു യുദ്ധക്കപ്പൽ വ്യൂഹം കൂടി നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും ട്രംപ് വെളിപ്പെടുത്തി. എന്നാൽ യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫുമായി താൻ ബന്ധപ്പെട്ടിട്ടില്ലെന്നും ചർച്ചകൾക്ക് അഭ്യർത്ഥിച്ചിട്ടില്ലെന്നുമാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖി പ്രതികരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.