ഇറാനിൽ ജൂൺ 28ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ പാർലമെന്റ് സ്പീക്കർ അലി ലാറിജാനി രംഗത്ത്. വെള്ളിയാഴ്ച ആരംഭിച്ച രജിസ്ട്രേഷനിൽ അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നാൽ, ഗാർഡിയൻ കൗൺസിൽ അംഗീകാരം നൽകിയാൽ മാത്രമേ മത്സരിക്കാൻ കഴിയുകയുള്ളൂ.
ഇറാനിലെ യാഥാസ്ഥിതിക മുഖമായി അറിയപ്പെടുന്ന അലി ലാറിജാനി 2021ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും പത്രിക സമർപ്പിച്ചിരുന്നെങ്കിലും ഗാർഡിയൻ കൗൺസിൽ സ്ഥാനാർഥിയാകാൻ അനുമതി നൽകിയില്ല.
പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഗാർഡിയൻ കൗൺസിൽ അംഗീകരിച്ചാൽ മാത്രമേ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കൂ. അഞ്ചുദിവസത്തെ രജിസ്ട്രേഷൻ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
english summary; Former Iranian parliament speaker Ali Larijani registers as a possible presidential candidate
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.