
ആവശ്യമില്ലാത്ത നിബന്ധനകള്‍ ഉപേക്ഷിക്കുന്നതുവരെ യുഎസുമായുള്ള എല്ലാ ചര്‍ച്ചകളില്‍ നിന്നും പിന്മാറുകയാണെന്ന് ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഖ്ചി.യുഎസ് മുന്നോട്ട് വെയ്ക്കുന്നത് യുക്തിരഹിതമായ നിബന്ധനകളാണെന്നും അവയില്‍ നിന്നും പിന്മാറാതെ ചര്‍ച്ചയ്ക്കില്ലെന്നും ഇറാനിയന്‍ മന്ത്രി പ്രതികരിച്ചു.നിലവില്‍ യുഎസുമായി നടക്കുന്ന എല്ലാ ചര്‍ച്ചകളും താത്കാലികമായി നിര്‍ത്തിവെച്ചു. യുഎസിന്റെ അമിതമായ നിബന്ധനകള്‍ കാരണം ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ലെന്നും അബ്ബാസ് അരാഖ്ചി പറഞ്ഞു.
എന്നാല്‍, മധ്യസ്ഥര്‍ വഴി മിഡില്‍ ഈസ്റ്റിലെ യുഎസ് വക്താവ് സ്റ്റീവ് വിറ്റ്‌കോഫുമായി ഇറാന്‍ സംസാരിക്കുന്നുണ്ടെന്നും അരഖ്ചി പറഞ്ഞു. ഇറാന്‍ നയതന്ത്രത്തിനും സമാധാനപരമായ പരിഹാരങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ഇറാനും യുഎസും തമ്മില്‍ അഞ്ച് വട്ടം പരോക്ഷമായ ആണവ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഇതവസാനിച്ചത് ജൂണില്‍ നടന്ന 12 ദിവസം നീണ്ട വ്യോമയുദ്ധത്തോടെയാണ്. ആണവായുധങ്ങള്‍ വികസിപ്പിക്കുന്നെന്ന് ആരോപിച്ച് ഇസ്രഈലും യുഎസും ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.യുഎസുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കാനായി കഴിഞ്ഞമാസം മധ്യസ്ഥര്‍ വഴി ഇറാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ യുഎസ് ഇതിനോട് പ്രതികരിച്ചില്ലെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.