27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 10, 2025
April 10, 2025
April 6, 2025
February 16, 2025
January 2, 2025
November 15, 2024
November 13, 2024
October 30, 2024
October 27, 2024

ഹിജാബ് ധരിക്കാത്തത് രോഗമാണെന്ന് ഇറാൻ: ചികിത്സയ്ക്കായി ക്ലിനിക്കുകൾ ആരംഭിക്കുന്നു

Janayugom Webdesk
ടെഹ്റാന്‍
November 15, 2024 4:11 pm

ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകൾ ആരംഭിക്കാനൊരുങ്ങി ഇറാൻ സർക്കാർ. ‘ഹിജാബ് റിമൂവൽ ട്രീറ്റ്മെന്റ് ക്ലിനിക്’ എന്ന പേരിൽ സർക്കാർ ചികിത്സാകേന്ദ്രങ്ങൾ തുടങ്ങുന്നത്. ഇത് സംബന്ധിച്ച തീരുമാനം സ്ത്രീ-കുടുംബക്ഷേമ മന്ത്രാലയം മേധാവി മെഹ്‌രി തലേബി ദാരെസ്താനിയാണ് അറിയിച്ചത്.

“ഹിജാബ് നീക്കം ചെയ്യുന്നതിരെയുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ” ക്ലിനിക്ക് വാഗ്ദാനം ചെയ്യുമെന്ന് ദാരെസ്താനി അവകാശപ്പെട്ടു. അതേസമയം സർക്കാർ പ്രഖ്യാപനത്തിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്. സ്ത്രീകളുടെ അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്നതാണ് സർക്കാർ നടപടിയെന്ന വിമർശനം.

സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തുന്നതിനുള്ള നീക്കങ്ങൾ ഇറാൻ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമാണ് ഈ തീരുമാനമെന്നാണ് വനിതാ അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹിജാബ് ധരിക്കാത്തവരെല്ലാം മനോരോ​ഗികളും തെറ്റുകാരുമാണെന്ന് സ്ഥാപിക്കുന്നതിനുള്ള സർക്കാർ നീക്കമാണിതെന്നും ഹിജാബ് ധരിക്കാത്ത സ്ത്രീകളെ ജയിലിലിടാനുള്ള കേന്ദ്രമായാകും ക്ലിനിക് മാറുക എന്നും ആരോപണമുണ്ട്. സർക്കാർ നടപടിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ ഗ്രൂപ്പുകളും
രം​ഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെക്യൂരിറ്റി ​ഗാർഡുകൾ ഹിജാബ് ധരിക്കാത്തതിന് മർദ്ധിച്ചതിനെ തുടർന്ന് ഒരു പെൺകുട്ടി സർവകലാശാലാ കാമ്പസിൽ വസ്ത്രമഴിച്ച് പ്രതിഷേധിച്ചിരുന്നു. പിന്നാലെ പെൺകുട്ടിയെ അറസ്റ്റ് ചെയ്ത് മാനസികാരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.