
ഭീഷണി നേരിടുന്ന രണ്ടാമത്തെ ഇറാൻ യുദ്ധക്കപ്പലായ ഐറിസ് ബുഷെറിനെയും അതിലെ 208 ജീവനക്കാരെയും ശ്രീലങ്കൻ സർക്കാർ ഏറ്റെടുത്തു. അന്താരാഷ്ട്ര കൺവെൻഷൻ ചട്ടങ്ങൾ പാലിച്ച്, ഒരു നിഷ്പക്ഷ രാഷ്ട്രമെന്ന നിലയിലാണ് ഈ നടപടിയെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ അറിയിച്ചു. കപ്പലിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുള്ളതിനാലാണ് സുരക്ഷ മുൻനിർത്തി കപ്പൽ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ശ്രീലങ്കൻ നാവികസേനയുടെ കപ്പലുകളിൽ കൊളംബോയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവിൽ ഐറിസ് ബുഷെർ വടക്കുകിഴക്കൻ തുറമുഖമായ ട്രിങ്കോമാലിയിലേക്ക് സുരക്ഷിതമായി മാറ്റിയിരിക്കുകയാണ്. മാനുഷിക പരിഗണനകൾക്കും അന്താരാഷ്ട്ര ബാധ്യതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ശ്രീലങ്ക ഈ സാഹചര്യം കൈകാര്യം ചെയ്തതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.
നേരത്തെ ഇറാന്റെ ഐറിസ് ദേന എന്ന കപ്പൽ തകർക്കപ്പെട്ട സാഹചര്യത്തിൽ, രണ്ടാമത്തെ കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാൻ ശ്രീലങ്കൻ നാവികസേന കർശന ജാഗ്രതയിലാണ്. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങൾക്കിടയിൽ നിഷ്പക്ഷത പാലിക്കാനുള്ള ശ്രീലങ്കയുടെ ശ്രമമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. എങ്കിലും, ഇറാൻ കപ്പലുകൾക്ക് അഭയം നൽകുന്നതിനെതിരെ ശ്രീലങ്കയ്ക്കുമേൽ വലിയ ഭൗമരാഷ്ട്രീയ സമ്മർദ്ദമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.