
ഇസ്രയേലും അമേരിക്കയും കനത്ത വ്യോമാക്രമണം നടത്തിയ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി ഇറാനെന്ന് റിപോര്‍ട്ട്. ചൈനീസ് ചെങ്ദു-10c ഫൈറ്റര്‍ ജെറ്റുകളാണ് ഇറാന്‍ വാങ്ങാനൊരുങ്ങുന്നത്. നേരത്തെ ചൈനയില്‍ നിന്നും 150 ജെറ്റുകള്‍ വാങ്ങാന്‍ ഇറാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെ ശ്രമം പരാജയപ്പെട്ടു. 150 ജെറ്റുകള്‍ക്ക് പകരം എണ്ണയും വാതകവും പകരം നല്‍കാനായിരുന്നു ഇറാന്റെ തീരുമാനം.
എന്നാല്‍ ചൈനയുടെ വിദേശ കറന്‍സി ഉപയോഗിച്ച് പണം നല്‍കണമെന്ന വാദവും ഇറാനെതിരെ ആ സമയത്ത് ഐക്യരാഷ്ട്രസഭ ആയുധ ഉപരോധം ഏര്‍പ്പെടുത്തിയതും കരാര്‍ പരാജയപ്പെടുന്നതിലേക്ക് നയിക്കുകയായരുന്നു. 1979‑ലെ ഇസ്ലാമിക വിപ്ലവം നടക്കുന്നതിന് മുമ്പ് കൈവശം വച്ച ശീതയുദ്ധകാലത്തെ അമേരിക്കന്‍ ജെറ്റുകളും ചില സോവിയറ്റ് ജെറ്റുകളുമാണ് നിലിവില്‍ ഇറാന്റെ കൈവശമുള്ളത്.
F‑4 ഫാന്റംസ്, F‑5 E/F ടൈഗേഴ്സ്, F‑14A ടോംകാറ്റ്സ്, മിഗ് 29 എന്നിവയും ഇറാന്റെ പക്കലുള്ള ജെറ്റുകളാണ്. ലണ്ടന്‍ ആസ്ഥാനമായുളള ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ഓപ്പണ്‍ റിപ്പോര്‍ട്ടായ ദി മിലിട്ടറി ബാലന്‍സിന്റെ റിപോര്‍ട്ട് പ്രകാരം ഇറാന്റെ കൈവശമുള്ള യുദ്ധവിമാനങ്ങളില്‍ ഭൂരിഭാഗവും കാലഹരണപ്പെട്ടതും ഉപയോഗശൂന്യവുമാണെന്നും കണ്ടെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.