
ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സംഘര്‍ഷ ഭീതിയും തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ വട്ട ചർച്ചകൾ വ്യാഴാഴ്ച സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കും. ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളും മേഖലയിലെ വർദ്ധിച്ചുവരുന്ന സൈനിക വിന്യാസവും പശ്ചാത്തലത്തിന് ഗൗരവമേറ്റുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ വ്യോമ‑നാവിക സേനാ വ്യൂഹത്തെയാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്. ഇറാന്റെ മേൽ പരമാവധി സമ്മർദ്ദം ചെലുത്തി പുതിയൊരു കരാറിലേക്ക് അവരെ എത്തിക്കുക എന്നതാണ് യു എസ് ലക്ഷ്യം.
വ്യാഴാഴ്ചത്തെ ചർച്ചയിൽ യുഎസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം.ആണവ സമ്പുഷ്ടീകരണം പരിമിതപ്പെടുത്തുന്നതിന് പകരമായി ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള ഒരു കരാറിലേക്ക് എത്തിക്കാനുള്ള തന്ത്രമാണ് പ്രയോഗിക്കുന്നത്.എന്നാൽ ഇറാൻ കടുത്ത നിലപാടിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.