ആണവ പദ്ധതിയിൽ നിന്നും പിന്മാറിയില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്നും ഇസ്രയേൽ ആയിരിക്കും യുദ്ധം നയിക്കുകയെന്നും യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ നമുക്ക് സൈന്യം ആവശ്യമാണെങ്കിൽ സൈന്യം ഉണ്ടാകുമെന്നും സൈനിക നീക്കത്തിൽ ഇസ്രയേലിന് പങ്കാളിത്തം ഉണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
നേരത്തെ ഇറാനുമായുള്ള പ്രശ്നങ്ങൾ തീർക്കാനായി യു. എസ് നടത്തുന്ന നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചിരുന്നു. ഇറാൻ ആണവായുധം നിർമ്മിക്കരുതെന്നാണ് യുഎസിന്റെയും ഇസ്രയേലിന്റെയും നിലപാടെന്നും നെതന്യാഹു പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.