ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ ശിരോവസ്ത്രധാരണത്തില്‍ കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ ഭരണകൂടം. കാറില്‍ സഞ്ചരിക്കുമ്പോഴും സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്നതാണ് പുതിയ നിര്‍ദേശം. 2020 ല്‍ വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമെന്ന കര്‍ശന നിയമം നിലവിലുണ്ടായിരുന്നു.
ഇത്തരത്തില്‍ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നി.മ നടപടി സ്വീകരിക്കുമെന്ന് കാര്‍ ഡ്രെെവര്‍മാര്‍ക്ക് മുന്നറിയിപ്പ് സന്ദേശങ്ങളും സര്‍ക്കാര്‍ നല്‍കിയിരുന്നു. 2022 സെപ്റ്റംബര്‍ 16 ന് മഹ്സ ആമിനിയെന്ന 22 കാരിയെ ശിരോവസ്തം ധരിച്ചില്ലെന്നാരോപിച്ച് ഇറാന്‍ മതാചാര പൊലീസ് കൊലപ്പെടുത്തിയതിനെതിരെ ഇറാനില്‍ ഹിജാബ് വിരുദ്ധ കലാപങ്ങള്‍ നടക്കുകയാണ്. ഹിജാബ് വിരുദ്ധ കലാപകാരികളെ ഭരണകൂടം ശക്തമായി നേരിടുന്നതിനിടെയാണ് ശിരോവസ്ത്ര നിയമം കൂടുതല്‍ കര്‍ശനമാക്കി ഉത്തരവിടുന്നത്.
English Summary;Iran with strict warning on headscarf
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.