425 കോടി രൂപയുടെ മയക്കുമരുന്നുമായി ഇറാനിയന്‍ ബോട്ട് പിടിയില്‍. ഗുജറാത്തിലെ ഓഖ തീരത്തെത്തിയ ബോട്ടില്‍ നിന്ന് 61 കിലോഗ്രാം മയക്കുമരുന്നാണ് തീരസംരക്ഷണ സേന പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ച് ഇറാന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഗുജറാത്ത് എ.ടി.എസ് കൈമാറിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് തീരസംരക്ഷണ സേന പരിശോധന നടത്തിയത്. പരിശോധനയില്‍ രണ്ട് ഫാസ്റ്റ് പെട്രോള്‍ ക്ലാസ് കപ്പലുകളും തീരരക്ഷാസേനയുടെ കപ്പലായ ഐസിജിഎസ് മീര ബെന്നും
ഐസിജിഎസ് അഭീകും ഭാഗമായി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി തീരരക്ഷാസേന അറിയിച്ചു.
ഗുജറാത്ത് എടിഎസുമായി ചേര്‍ന്ന് തീരസംരക്ഷണ സേന നടത്തിയ പരിശോധനയില്‍ എട്ട് വിദേശ കപ്പലുകള്‍ പിടികൂടുകയും 2,355 കോടി രൂപ വിലമതിക്കുന്ന 407 കിലോഗ്രാം മയക്കുമരുന്ന് പിടികൂടുകയും ചെയ്തിരുന്നു.
English Summary: Iranian boat with drugs worth 425 crores seized
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.