13 March 2026, Friday

Related news

March 13, 2026
February 9, 2026
February 4, 2026
January 7, 2026
December 26, 2025
December 25, 2025
December 1, 2025
October 23, 2025
October 20, 2025
October 13, 2025

ഇറാഖി ഫെമിനിസ്റ്റ് യാനാര്‍ മുഹമ്മദിനെ വെടിവെച്ചുകൊന്നു

Janayugom Webdesk
March 13, 2026 9:15 pm

ഇറാഖില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി നിരന്തരം പോരാടിയ ഫെമിനിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ യാനാര്‍ മുഹമ്മദിനെ (65) അജ്ഞാതര്‍ വെടിവെച്ചുകൊന്നു. ബാഗ്ദാദിലെ വീടിന് പുറത്തുവെച്ച് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അജ്ഞാതരാണ് അവര്‍ക്കു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ യാനാര്‍ മുഹമ്മദ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചതെന്ന് അവര്‍ സഹസ്ഥാപകയായ ‘ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖ്’ പ്രസ്താവനയിലൂടെ അറിയിച്ചു. യാനാര്‍ മുഹമ്മദിനെതിരെ നിരന്തരം വധഭീഷണികള്‍ ഉണ്ടായിരുന്നു. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, ആംനസ്റ്റി ഇന്റര്‍നാഷണല്‍ എന്നീ സംഘടനകള്‍ ഇറാഖ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കൊലപാതകത്തെക്കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുള്‍ അമീര്‍ അല്‍ ഷമ്മരി പറഞ്ഞു.

അക്രമ ഭീഷണികള്‍ക്കിടയിലും, പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ക്കായി സുരക്ഷിത കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും പുരുഷാധിപത്യ സമൂഹത്തിന്റെ അടിച്ചമര്‍ത്തല്‍ സംവിധാനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്ത വനിതാ അവകാശ പ്രവര്‍ത്തകിയായിരുന്നു യാനാര്‍

TOP NEWS

March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 13, 2026
March 12, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.