24 December 2024, Tuesday
KSFE Galaxy Chits Banner 2

ഒരു മാസത്തോളം മുറിയില്‍ അടച്ചിരുന്നു; ബാബയുടെ മരണം ഉള്‍ക്കൊള്ളാനായില്ലെന്ന് ബബിള്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 7, 2023 10:41 pm

2022 ൽ നമ്മെ വിട്ടുപിരിഞ്ഞ നടൻ ഇർഫാൻ ഖാന്റെ ജന്മവാർഷികദിനമാണ് കടന്നുപോയത്. ഇന്ത്യ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇർഫാൻ ഇന്ത്യയെ ലോക സിനിമയിൽ അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ‘ലൈഫ് ഓഫ് പൈ ’ , ‘സ്ലം ഡോഗ് മില്യണെയര്‍’, ‘ദി അമേസിങ് സ്‌പൈഡർമാൻ’ , തുടങ്ങി നിരവധി വിദേശ സിനിമകളിലുൾപ്പെടെ ഇന്ത്യൻ സാന്നിധ്യമാകുകയും ശ്രദ്ധേയമായ അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ അദ്ദേഹം നേടുകയും ചെയ്തു.

ഇർഫാൻ ഖാന്റെ മരണത്തെ താൻ എങ്ങനെയാണ് നേരിട്ടത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ബബിൾ ഖാൻ . പിതാവിന്റെ വിയോഗം ആദ്യദിനങ്ങളിൽ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും 45 ദിവസത്തോളം സ്വന്തം മുറിയിൽ അടച്ചിരിക്കുകയായിരുന്നെന്നും ബബിൾ പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത് . ഒരാഴ്ചയോളം സമയമെടുത്താണ് സത്യം മനസ്സിലാക്കിയതെന്നും ഒരു ചുഴിയിലേക്ക് വീണുപോയതുപോലെ തോന്നിയതായും ഏകദേശം ഒന്നര മാസത്തോളം മുറിയിൽ അടച്ചിട്ടിരിക്കുകയായിരുന്നു എന്നും ബബിൾ പറയുന്നു.

” പിതാവിന് ദീർഘകാലം ഷൂട്ടിങ്ങിനും മറ്റുമായി മാറി നിൽക്കേണ്ടി വരുമായിരുന്നു. അങ്ങനെയൊരു ഷൂട്ടിങ്ങിനു പോയതാണെന്നും ജോലി തീർത്തു അദ്ദേഹം തിരിച്ച വരുമെന്നും ഞൻ വിശ്വസിച്ചു. എന്നാൽ ഇത്തവണത്തെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്നു ഞാൻ പതിയെ മനസ്സിലാക്കി. ഇനി ഒരിക്കലും അദ്ദേഹം തിരിച്ചുവരില്ല . ബാബ ഇല്ലാത്ത ജീവിതം ഇനി ആരംഭിക്കണം ” ബബിൾ പറയുന്നു .
2018 ൽ അർബുധബാധ സ്ഥിതീകരിച്ച ഇർഫാൻ 2020 ഏപ്രിലിൽ തന്റെ 53 ആം വയസ്സിലാണ് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മരിച്ചത്. അങ്ക്രേസി മീഡിയം ആയിരുന്നു അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാൽ മരണശേഷം 2021 ൽ മെർഡർ അറ്റ് തീസരി മൻസിൽ 302 എന്ന ചിത്രവും പുറത്തിറങ്ങി.

തന്റെ പിറന്നാള്‍, വിക്കിപീഡിയയില്‍ തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. അത് കണ്ടിട്ട് പലരും തെറ്റായ തീയതിയില്‍ തന്നെ വിളിച്ച് ആശംസകള്‍ അര്‍പ്പിക്കുമായിരുന്നുവെന്ന്  ഇര്‍ഫാന്‍ ഖാന്‍ പല അഭിമുഖത്തിലും പറഞ്ഞിരുന്നു. ഖലാ എന്ന ചിത്രത്തിലൂടെ ബൈബിളും അഭിനയ രംഗത്തേക്ക് ചുവടുവച്ചിരിക്കുകയാണ് . ദി റെയിൽവേ മെൻ എന്ന വെബ് സീരീസ് ഉൾപ്പെടെ നിരവധി വർക്കുകൾ ബബിളിന്റേതായി വരാനിരിക്കുകയാണ് .

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.