ഇരിങ്ങാലക്കുട നഗരസഭയുടെ ശുചിത്വ മിഷൻ അംബാസിഡർ പദവി ഒഴിഞ്ഞ് നടന്‍ ഇടവേള ബാബു. ലൈംഗികാരോപണ പരാതിയെ തുടർന്ന് കേസെടുത്ത പശ്ചാത്തലത്തിലാണ് ശുചിത്വ മിഷൻ പദവി ഒഴിഞ്ഞത്. നടിയുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പൊതുപ്രവർത്തകരും ബിജെപിയും ഇടവേള ബാബുവിനെ പദവിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ഇടവേള ബാബു സ്വയം ഒഴിഞ്ഞത്.
ഇക്കഴിഞ്ഞ ഒരാഴ്ച്ചയായി തന്റെ പേരിൽ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ഇരിഞ്ഞാലക്കുട നഗരസഭയുടെ “ശുചിത്വ അംബാസിഡർ” എന്ന പദവിയില്‍ നിന്ന് സ്വയം ഒഴിവാക്കുവെന്നാണ് ഇടവേള ബാബു അറിയിച്ചിരിക്കുന്നത്. തനിക്കെതിരായ കേസ് നിയപരമായി മുന്നോട്ട് പോകേണ്ടതിനാൽ ഔദ്യോഗിക സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കി തരണമെന്നും എന്റെ പേരിൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങളിൽ ഇരിഞ്ഞാലക്കുട നഗരസഭക്ക് ഒരു തരത്തിലും കളങ്കം ഉണ്ടാകരുതെന്നും ആത്മാർഥമായി ആഗ്രഹിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഇടവേള ബാബു അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.