6 December 2025, Saturday

Related news

December 1, 2025
November 27, 2025
November 20, 2025
November 18, 2025
November 17, 2025
November 12, 2025
November 12, 2025
November 12, 2025
November 11, 2025
November 8, 2025

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവം; സുരക്ഷക്ക് 1350 പൊലീസും ഡ്രോൺ നിരീക്ഷണവും

Janayugom Webdesk
തൃശൂര്‍
May 8, 2025 9:10 am

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കുന്ന കൊടിയേറ്റത്തോടെ ആരംഭിക്കും, മെയ് 18‑ന് ദേവന്റെ ആറാട്ടോടു കൂടിയാണ് ഉത്സവം സമാപിക്കുന്നത്. രാപ്പാൾ കടവിൽ വച്ചാണ് ആറാട്ട് നടക്കുക. എല്ലാ ദിവസവും രാവിലെയും രാത്രിയും ‘പഞ്ചവാദ്യം’, ‘പഞ്ചാരിമേളം’ എന്നിവയുടെ അകമ്പടിയോടെ തിടമ്പ് എഴുന്നള്ളത്ത്’ ഉണ്ടാകും. ഇതിനും ക്ഷേത്രത്തിലെ മറ്റ് ആചാരപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും എക്സിബിഷൻ കാണുന്നതിനും ധാരാളം ഭക്തജനങ്ങൾ വരുന്നതിനാൽ ക്ഷേത്ര പരിസരത്തും ഇരിങ്ങാലക്കുട ടൗണിലും അസാധാരണമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ക്രമസമാധാന പാലനത്തിനായി വിവിധ മേഖലകൾ തിരിച്ച് 1350 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്സവത്തിന് വരുന്ന ഭക്തജനങ്ങൾക്ക് സുഗമമായി ഉത്സവം കണ്ട് മടങ്ങുന്നതിനും നഗരത്തിൽ ഗതാഗത തടസമില്ലാതെയിരിക്കുന്നതിനും കനത്ത സുരക്ഷാ സംവിധാനമാണ് തൃശൂർ റൂറൽ പൊലീസ് ഒരുക്കിയിരിക്കുന്നത്. 

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കുമായും പ്രത്യേകം വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പിങ്ക് പൊലീസിന്റെ സേവനം ഉടനീളം ജനങ്ങൾക്ക് ലഭിക്കും. പിടിച്ചുപറി, മറ്റു സാമൂഹിക വിരുദ്ധപ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി ക്ഷേത്ര പരിസരമാകെ ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനവും നിയോഗിച്ചിട്ടുണ്ട്. അമ്പലവും പരിസരവും നിരീക്ഷിക്കുന്നതിന് മാത്രമായി പ്രത്യേക സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. ഇതോടൊപ്പം ബൈക്ക് പെട്രോളിങ്ങും, കൺട്രോൾ റൂം വാഹന പെട്രോളിങ്ങും പ്രത്യേകം ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂർ പോലീസ് കൺട്രോൾ റൂം, സിസിടിവി സർവൈലൻസ്, ഗതാഗത നിയന്ത്രണത്തിനായി മൊബൈൽ, ബൈക്ക് പട്രോളിംഗ്, കുറ്റകൃത്യങ്ങൾ തടയാൻ മഫ്തി പൊലീസും വാഹനപാർക്കിംഗിനായി പ്രത്യേകം സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും ലഭ്യമാകുന്ന ആംബുലൻസ് സംവിധാനവും, മെഡിക്കൽ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന ക്രമീകരണങ്ങളും ഇത്തവണയും ഒരുക്കിയിട്ടുണ്ടെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.