
അഴിച്ചു മാറ്റുന്നതിനിടയിൽ തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഇരുമ്പ് ബീമുകൾ നിലംപതിച്ചു. തുടർന്ന് ബീമുകൾ കൊണ്ടുപോകാനായി തൂണിനടിയിൽ പാർക്ക് ചെയ്തിരുന്ന പുള്ളർ ലോറി തകർന്നു. തുറവൂർ ജംക്‌ഷനിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. കോൺക്രീറ്റ് ഗർഡറുകൾക്ക് താങ്ങായി താൽക്കാലികമായി സ്ഥാപിച്ച ബീമുകൾക്ക് 80 ടൺ ഭാരമാണ് ഉള്ളത്. ബീമുകൾ ഇറക്കുമ്പോൾ ഗതാഗതം തടസ്സപ്പെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവാക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.