25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026

ഇരുമ്പു പൈപ്പുകൊണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേസ്: ചാ​ക്കോ​ച്ചന്റെ ഭാര്യക്ക് ജീവപര്യന്തം

Janayugom Webdesk
ത​ളി​പ്പ​റ​മ്പ് (കണ്ണൂര്‍)
October 25, 2025 2:18 pm

പെ​രി​ങ്ങോം വ​യ​ക്ക​ര മൂ​ളി​പ്ര​യി​ലെ ചാ​ക്കോ​ച്ച​ൻ എ​ന്ന കു​ഞ്ഞു​മോ​നെ (60) ഇ​രു​മ്പു​പൈ​പ്പ് കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു​കൊ​ന്ന കേ​സി​ൽ ഭാ​ര്യ റോ​സ​മ്മക്ക് (62) ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടേതാണ് വിധി. പ്രതി കു​റ്റ​ക്കാ​രി​യാ​ണെ​ന്ന് കണ്ടെത്തിയതായി കോടതി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ശിക്ഷാവിധി ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. 2013 ജൂ​ലൈ ആ​റി​ന് പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന​ടു​ത്ത റോ​ഡ​രി​കി​ൽ ചാ​ക്കോ​ച്ച​ന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയത്. ത​ലേ​ന്ന് രാ​ത്രി വീ​ട്ടി​ലു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ റോ​സ​മ്മ​യും മ​ക​നും ചേ​ർ​ന്ന് ചാ​ക്കോ​ച്ച​നെ അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു പൊ​ലീ​സ് കേസ്.

ചാ​ക്കോ​ച്ച​ന്റെ വ​സ്തു ത​ന്റെ പേ​രി​ൽ എ​ഴു​തി ന​ൽ​ക​ണ​മെ​ന്ന് റോ​സ​മ്മ ആ​വ​ശ്യ​പ്പെ​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ത​ർ​ക്കം. സം​ഭ​വ​സ​മ​യം മ​ക​ന് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ കേ​സി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. കൊ​ല​ക്കു​ശേ​ഷം വീ​ട്ടി​ൽ​നി​ന്ന് 30 മീ​റ്റ​റോ​ളം വ​ലി​ച്ചും ത​ള്ളി​നീ​ക്കി​യു​മാ​ണ് റോ​സ​മ്മ മൃ​ത​ദേ​ഹം റോ​ഡി​ൽ കൊ​ണ്ടി​ട്ട​ത്. പ​യ്യ​ന്നൂ​രി​ലെ മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ സെ​യി​ൽ​സ്മാ​നാ​യി​രു​ന്നു ചാ​ക്കോ​ച്ച​ൻ. പ്ര​തി​യു​ടെ ശാ​രീ​രി​ക അ​വ​ശ​ത​യും പ്രാ​യാ​ധി​ക്യ​വും വ​സ്‌​തു​ത​യാ​ണെ​ങ്കി​ലും ഇ​വ​ർ ന​ട​ത്തി​യ​ത് ക്രൂ​ര​മാ​യ കൊ​ല​യാ​ണെ​ന്ന് കോ​ട​തി കണ്ടെത്തി.

വ​യ​സ്സു​കാ​ല​ത്ത് പ​ര​സ്‌​പ​രം താ​ങ്ങാ​യി നി​ൽ​ക്കേ​ണ്ട ഭ​ർ​ത്താ​വി​നെ ഏ​ഴു​ത​വ​ണ ഇ​രു​മ്പു​പൈ​പ്പു​കൊ​ണ്ട് ത​ല​യോ​ട്ടി അ​ടി​ച്ച് ത​ക​ർ​ത്ത​തി​നാ​ൽ ത​ല​ച്ചോ​റ് പു​റ​ത്തു​വ​ന്ന നി​ല​യി​ലാ​യി​രു​ന്നു. കൃ​ത്യ​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം റോ​ഡി​ലേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​തും ആ​യു​ധം ഒ​ളി​പ്പി​ച്ചു​വെ​ച്ച​തും ക​ണ്ടെ​ത്തി​യ കോ​ട​തി പ്ര​തി ദ​യ അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ യു. ​ര​മേ​ശ​ൻ ഹാ​ജ​രാ​യി. ത​ളി​പ്പ​റ​മ്പി​ൽ അ​ഡീ. സെ​ഷ​ൻ​സ് കോ​ട​തി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​ന് ശേ​ഷം വി​ധി പ​റ​യു​ന്ന ആ​ദ്യ​ത്തെ കൊലക്കേസാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.