8 March 2026, Sunday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

ദേശീയ പാത സ്ഥലം ഏറ്റെടുപ്പിലെ ക്രമക്കേട്: റവന്യു ഉദ്യോഗസ്ഥര്‍ക്ക് കഠിന തടവും പിഴയും

Janayugom Webdesk
തിരുവനന്തപുരം
September 30, 2024 9:38 pm

കേശവദാസപുരം — പിഎംജി ദേശീയപാതാ വികസനത്തിലെ സ്ഥലം ഏറ്റെടുപ്പിൽ ക്രമക്കേട് നടത്തി സർക്കാർ ഖജനാവിന് നഷ്ടം ഉണ്ടാക്കിയ കേസിൽ ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ. മുൻ സ്പെഷ്യൽ തഹസീൽദാർ ദിവാകരൻ പിള്ള, വില്ലേജ് അസിസ്റ്റന്റ് എസ് രാജഗോപാൽ എന്നിവരെയാണ് വിവിധ വകുപ്പുകളിലായി കോടതി കഠിന തടവും പിഴയും വിധിച്ചത്. ദിവാകരൻ പിള്ളയെ 12 വർഷം കഠിന തടവിനും 2.35,000 രൂപ പിഴയ്ക്കും രാജഗോപാലിനെ ആറ് വർഷം കഠിന തടവിനും 1,35,000 രൂപ പിഴയ്ക്കുമാണ് പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം വി രാജകുമാര ശിക്ഷിച്ചത്. കേസിലെ രണ്ടാം പ്രതിയും 80കാരിയുമായ തമിഴ്‌നാട് സ്വദേശിനി അസുന്ത മേരിയെ കോടതി വെറുതെ വിട്ടു. 

ഹൈവേ വികസനത്തിനായി യഥാർത്ഥ ഉടമസ്ഥർ നഷ്ടപരിഹാരം കൈപ്പറ്റാതെ സ്വമേധയാ സർക്കാരിലേക്ക് വിട്ടുകൊടുത്ത വസ്തു രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യാജരേഖ ചമച്ച് പ്രസ്തുത വസ്തു ഹൈവേ വികസനത്തിനായി സർക്കാർ ഏറ്റെടുത്തതിലേക്ക് നഷ്ടപരിഹാരമായി 12,60,910 രൂപ അനധികൃതമായി രണ്ടാം പ്രതിക്ക് ലഭിക്കുവാനും സർക്കാർ ഖജനാവിന് നഷ്ടം സംഭവിക്കാനും ഇടയാക്കിയെന്നാണ് കേസ്. 2000 ലാണ് ദേശീയ പാതാ വികസനത്തിനായി ഭൂമി ഏറ്റെടുത്തത്. കളക്ടറേറ്റിലെ വാർഷിക പരിശോധനയിൽ ആഭ്യന്തര വിജിലൻസാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയതും വിജിലൻസിന് കേസ് കൈമാറിയതും. വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിലെ മുൻ ഡിവൈഎസ്‌പി ആയിരുന്നു രാജേന്ദ്രൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസില്‍ ഇൻസ്പെക്ടർ ആയിരുന്ന ഉജ്വൽ കുമാർ അന്വേഷണം നടത്തി. മുൻ ഡിവൈഎസ്‌പി ആർ മഹേഷ് ചാർജ് സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണ ശശീന്ദ്രൻ ഹാജരായി.

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.