പകരം വയ്ക്കാൻ ഇല്ലാത്ത അഭിനയ പ്രതിഭയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചിച്ചു. ഗായികയായി കലാജീവിതം ആരംഭിച്ച കവിയൂർ പൊന്നമ്മ നാടകത്തിലൂടെയാണ് അഭിനേത്രിയായി മാറുന്നത്. പന്ത്രണ്ടാമത്തെ വയസിൽ തോപ്പിൽഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് കവിയൂർ പൊന്നമ്മ ഗായികയായി രംഗപ്രവേശം ചെയ്യുന്നത്.
പിന്നീട് അതേ നാടകത്തിൽ നായികാവേഷമണിയുകയും ഇടതുപക്ഷ പുരോഗമന നാടക പ്രസ്ഥാനമായ കെപിഎസിയിലെ പ്രധാന നടിയായി മാറുകയും ചെയ്തു. നാടകത്തിൽനിന്ന് സിനിമയിലേക്ക് എത്തിയ അവർ അവതരിപ്പിച്ച എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ എക്കാലവും ജീവിക്കും. വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന കവിയൂർ പൊന്നമ്മയിൽ നിന്ന് മാതൃനിർവിശേഷമായ സ്നേഹമനുഭവിക്കാൻ കഴിഞ്ഞിരുന്നുവെന്നും ബിനോയ് വിശ്വം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.