19 December 2024, Thursday
KSFE Galaxy Chits Banner 2

കാബൂള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Janayugom Webdesk
കാബൂള്‍
January 3, 2023 9:09 pm

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍താലിബാന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാബൂളിലെ സെെനിക വിമാനത്താവളത്തിന് സമീപമാണ് ആക്രമണമുണ്ടായത്. 

എന്നാല്‍ ഐഎസിന്റെ അവകാശവാദം താലിബാന്‍ നിരസിച്ചു. സൈനികവിമാനത്താവളത്തിന് സമീപമുണ്ടായ സ്ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഔദ്യോഗികമായി പുറത്തുവിടുമെന്നും താലിബാന്‍ ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ ഐഎസിന് സംഭവവുമായി ബന്ധമില്ലെന്നും അവര്‍ പറഞ്ഞു. കാബൂളിലെ ചൈനീസ് ഹോട്ടലില്‍ നടന്ന ആക്രമണം മുതല്‍ പാക് എംബസിയിലുണ്ടായ ആക്രമണം വരെ നിരവധി ഉന്നത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.

Eng­lish Summary;IS claimed respon­si­bil­i­ty for the Kab­ul attack
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.