22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 20, 2026
January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026

ഐഎസ് ഇന്ത്യാ തലവന്‍ ആശുപത്രിയില്‍ മരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 28, 2025 10:41 pm

ഐഎസ് ഇന്ത്യാ തലവന്‍ സാഖ്വിബ് അബ്ദുള്‍ നാച്ചന്‍ മരിച്ചു. മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഒരാഴ്ച മുമ്പാണ് തിഹാര്‍ ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023ല്‍ എൻഐഎ അറസ്റ്റ് ചെയ്ത സാഖ്വിബ് അബ്ദുള്‍ നാച്ചന്‍ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്.ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ പഡ്ഗ മേഖലയിലുമുള്‍പ്പെടെയുളള ഐഎസിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. 

2023 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടുപിന്നാലെ തലച്ചോറില്‍ രക്തസ്രാവമുണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാലുദിവസമായി നിരീക്ഷണത്തിലായിരുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ നിരോധിച്ച സംഘടനയായ സിമിയുടെ ഭാരവാഹിയായിരുന്നു. 2002ലും 2003ലുമായി നടന്ന മുംബൈ ഭീകരാക്രമണ പരമ്പരകളെക്കുറിച്ചുളള അന്വേഷണത്തിലാണ് നാച്ചന്റെ പേര് ഉയര്‍ന്നുവന്നത്.

മുംബൈ സെന്‍ട്രലിലും വില്ലെ പാര്‍ലിയിലും മുളുന്ദ് സ്‌റ്റേഷനിലുമുള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ കേസുകളില്‍ എകെ 56 റൈഫിള്‍ കൈവശം വച്ചതുള്‍പ്പെടെയുളള കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.