22 April 2025, Tuesday
KSFE Galaxy Chits Banner 2

മധുരമാണോ? അപകടകാരി തന്നെ

Janayugom Webdesk
ന്യൂഡല്‍ഹി
May 17, 2023 5:32 pm

പഞ്ചസാര അടങ്ങാത്ത മധുരപലഹാരങ്ങള്‍ സുലഭമായിക്കൊണ്ടിരിക്കുകയാണ്. പ്രമേഹ രോഗികളെയും മറ്റും ലക്ഷ്യമിട്ടാണ് പഞ്ചസാര ഇതര മധുരപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഇവ വിപണിയിലെത്തുന്നത്. എന്നാല്‍ ഇവയുടെ ഉപയോഗം അപകടകരമാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 

മുതിർന്നവരിലോ കുട്ടികളിലോ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് പഞ്ചസാര അടങ്ങാത്ത മധുരപദാര്‍ത്ഥങ്ങളുടെ (എൻഎസ്എസ്) ഉപയോഗം ദീർഘകാലാടിസ്ഥാനത്തിലുള്ള ഗുണം നൽകുന്നില്ലെന്ന് പഠനത്തില്‍ കണ്ടെെത്തി. ഇത്തരം വസ്തുക്കളുടെ ദീര്‍ഘകാല ഉപയോഗം ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, മുതിർന്നവരിലെ മരണനിരക്ക് ഉയര്‍ത്തുക എന്നിവയിലേക്ക് നയിച്ചേക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. 

അസെസൾഫേം കെ, അസ്പാർട്ടേം, അഡ്വാന്റേം, സൈക്ലമേറ്റുകൾ, നിയോടേം, സാക്കറിൻ, സുക്രലോസ്, സ്റ്റീവിയ, മറ്റ് സ്റ്റീവിയ ഡെറിവേറ്റീവുകൾ എന്നിവയാണ് ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിട്ടുള്ളത്. ഇവയെല്ലാം ഒരു പോഷകമൂല്യവും അടങ്ങിയിട്ടില്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളാണെന്നും ഇവ ഒഴിവാക്കി മികച്ച ആരോഗ്യം ഉറപ്പാക്കുകയാണ് വേണ്ടതെന്നും ഡബ്ല്യുഎച്ച്ഒ നുട്രീഷ്യന്‍, ഭക്ഷ്യസുരക്ഷാ വിഭാഗം ഡയറക്ടര്‍ ഫ്രാന്‍സെസ്കോ ബ്രാന്‍ക അഭിപ്രായപ്പെട്ടു. 

Eng­lish Sum­ma­ry: Is it sweet? Dangerous

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.