14 February 2026, Saturday

Related news

February 12, 2026
February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025

ലോറി പുഴയിലോ??മണ്‍ കൂന നീക്കല്‍ നിര്‍ണായകം;അര്‍ജുൻ ഇപ്പോഴും കാണാമറയത്ത്

Janayugom Webdesk
കര്‍ണാടക
July 22, 2024 10:43 am

ഷിരൂരില്‍ മണ്ണിടി‍ഞ്ഞു വീണ് കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ ഏഴാം നാള്‍.ലോറി 99 ശതമാനവും കരയിലുണ്ടാകാന്‍ സാധ്യതയില്ലെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ അറിയിച്ചു.ഇതോടെ ഗംഗാവലി പുഴയില്‍ തെരച്ചില്‍ ശക്തമാക്കി. പുഴയിലെ തെരച്ചിലിനായി നാവികസേന കൂടുതല്‍ ഉപകരണങ്ങള്‍ എത്തിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.മണ്‍കൂനയുള്ള സ്ഥലത്താണ് തെരച്ചില്‍.മണ്ണിടിച്ചിലിന് 10 മിനിറ്റ് മുന്‍പുള്ള കരയുടെ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.നദിക്കരയില്‍ ഏതൊക്കെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നുവെന്ന് ഇതിലൂടെ അറിയാം. അര്‍ജുന്‍റെ വാഹനം മണ്ണിനടയിലില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ പറയുന്നതെന്ന് സുരേഷ് ഗോപി.ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.അതേസമയം അര്‍ജുനായുള്ള രക്ഷാ പ്രവര്‍ത്തനം,ഹര്‍ജി സുപ്രീംകോടതി ലിസ്റ്റ് ചെയ്തു.അര്‍ജുനെ കണ്ടെത്തും വരെ തെരച്ചില്‍ തുടരുമെന്ന് രാഘവന്‍ എം.പി പറഞ്ഞു.

Eng­lish Summary;is-the-lorry-in-the-river removal-of-the-mound-is-critical-arjun-is-still-in-sight
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.