
അജിന് ഏലിയാസ് എന്ന 28കാരന് പുതുജീവന്‍ പകര്‍ന്നു നല്‍കാന്‍ 33കാരനായ ഐസക്കിന്റെ ഹൃദയം എറണാകുളത്തേക്ക് . ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഹൃദയം തിരുവനന്തപുരത്തുനിന്ന് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്കു കൊണ്ടുപോയി. അപകടത്തില്‍ പരുക്കേറ്റു മരിച്ച 33കാരനായ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലേക്കു കൊണ്ടുപോയത്.
കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഈ ഹൃദയം മാറ്റിവയ്ക്കുന്നത്. ഡോ. ജോസ് പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുന്നത്. കിംസ് ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ഹൃദയം എത്തിച്ചതിനു ശേഷമാണ് എയര്‍ ആംബുലന്‍സില്‍ എറണാകുളത്തേക്കു കൊണ്ടുപോയത്. സെപ്റ്റംബര്‍ 6ന് കൊട്ടാരക്കരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചാണ് ഹോട്ടല്‍ ഉടമയായ ഐസക്കിനു പരുക്കേറ്റത്. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ രാത്രിയാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കെ സോട്ടോ വഴി അയവയങ്ങള്‍ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ഹൃദയം, വൃക്കകള്‍, കരള്‍, കോര്‍ണിയ എന്നിവയും ദാനം ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.