തീവ്രവാദ ഗ്രൂപ്പായ ഐഎസ്‌ഐഎസിന്റെ ഇറാഖിലെയും സിറിയയിലെയും നേതാവ് അബു ഖദീജ എന്നറിയപ്പെടുന്ന അബ്ദുള്ള മകി മുസ്‌ലേ അല്‍റിഫായി കൊല്ലപ്പെട്ടു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയാണ് വിവരം അറിയിച്ചത്. ഇറാഖിലെയും ലോകത്തിലെ തന്നെയും ഏറ്റവും അപകടം പിടിച്ച തീവ്രവാദിയാണ് ഇയാളെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയുടെ സഹകരണത്തോടെയാണ് ഇറാഖി സുരക്ഷാ സേന ഈ ഓപ്പറേഷന്‍ നടത്തിയതെന്നാണ് വിവരം. ഐഎസ്‌ഐഎസിന്റെ മുതിര്‍ന്ന നേതാവെന്ന നിലയില്‍ ആഗാള നേതാവ് പദവിയിലേക്ക് നേരത്തെ പരിഗണിക്കപ്പെട്ടയാളാണ് അബു ഖദീജ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.