ഐഎസ്എല്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ബംഗളൂരു എഫ്‌സിയും മുംബൈ സിറ്റിയുമാണ് ആദ്യം ഏറ്റുമുട്ടുക. മത്സരം രാത്രി 7.30ന് ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കും. ഗ്രൂപ്പ് സ്റ്റേജില്‍ മൂന്നാം സ്ഥാനത്തായാണ് ബംഗളൂരു ഫിനിഷ് ചെയ്തത്. 24 മത്സരങ്ങളില്‍ 11 ജയവും എട്ട് തോല്‍വിയും അഞ്ച് സമനിലയുമുള്‍പ്പെടെ 38 പോയിന്റാണ് ബംഗളൂരു നേടിയത്. മുംബൈ സിറ്റി ഫിനിഷ് ചെയ്തത് ആറാം സ്ഥാനത്താണ്. ഒമ്പത് ജയവും ആറ് തോല്‍വിയും ഒമ്പത് സമനിലയുമുള്‍പ്പെടെ 36 പോയിന്റാണ് മുംബൈ സ്വന്തമാക്കിയത്.
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ജംഷഡ്പുർ എഫ്‌സിയെ നേരിടും. ഈ മത്സരങ്ങളിലെ വിജയികൾ സെമിഫൈനലിൽ ഗോവയ്ക്കും ബഗാനും എതിരാളികളാവും. ആദ്യ രണ്ട് സ്ഥാനക്കാരായ കൊൽക്കത്ത മോഹൻ ബഗാനും എഫ്‌സി ഗോവയും നേരിട്ടു സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. ഏപ്രിൽ രണ്ട്, മൂന്ന്, ആറ്, ഏഴ് തീയതികളിലാണ് ഇരുപാദ സെമിഫൈനലുകൾ. ഏപ്രിൽ 12നാണ് ഫൈനൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.