22 December 2024, Sunday
KSFE Galaxy Chits Banner 2

ഐ എസ് എൽ; കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Janayugom Webdesk
കൊച്ചി
September 21, 2023 12:40 pm

ഐ എസ് എൽ നടക്കുന്നതിനെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും. പത്താം സീസണിലെ ആദ്യ മത്സരമാണ് ഇന്ന് കൊച്ചിയിൽ നടക്കുക. തുടക്ക മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ് സിയെ നേരിടും. രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക. 

ഇക്കുറി ബ്ലാസ്റ്റേഴ്സ് കിരീടം ഉയർത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ഐ ലീഗ് ചാമ്പ്യന്മാരായി പ്രമോഷൻ ലഭിച്ച പഞ്ചാബ് എഫ് സി ഉൾപ്പെടെ 12 ടീമുകളാണ് ഇത്തവണ കളിക്കുക. ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ സീസണുണ്ട്.

ടീമുകള്‍ അവസാന ഘട്ട പരിശീലനം പൂര്‍ത്തിയാക്കി. ചെറിയ മാറ്റങ്ങളോടെയാണ് ഇത്തവണ ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. നിലവിൽ രാജ്യത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ സഹൽ അബ്ദുൽ സമദിൻ്റെ അഭാവവും ടീമിലുണ്ട്. പത്താം പതിപ്പിലേക്ക് കടക്കുന്ന ഐഎസ്എല്ലില്‍ ഇത്തവണ ആകെ 12 ക്ലബുകളുണ്ട്. ഐ ലീഗില്‍ നിന്ന് പ്രമോഷന്‍ കിട്ടിയെത്തിയ പഞ്ചാബ് എഫ്സിയാണ് പുതിയ ടീം. ലീഗ് ഘട്ടത്തില്‍ ആകെ 120 മത്സരങ്ങള്‍.

Eng­lish Summary:ISL; Traf­fic restric­tions were imposed in Kochi today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.