22 January 2026, Thursday

Related news

January 21, 2026
January 16, 2026
January 14, 2026
January 14, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026

ഇസ്‍ലാമാബാദ് ബോംബാക്രമണം; സ്ഫോടനത്തിന് പിന്നില്‍ അഫ്ഗാൻ സ്വദേശിയെന്ന് പാക് ആഭ്യന്തര മന്ത്രി

Janayugom Webdesk
ഇസ്ലാമാബാദ്
November 14, 2025 12:01 pm

ഇസ്‍ലാമാബാദിൽ 12 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണം നടത്തിയത് അഫ്ഗാൻ സ്വദേശിയാണെന്ന് പാകിസ്ഥാൻ ആദ്യന്തര മന്ത്രി മോഷിൻ നഖ്‍വി. പാക് തലസ്ഥാനത്ത് കോടതിയുടെ കവാടത്തിന് മുന്നിലാണ് ചൊവ്വാഴ്ച സ്ഫോടനമുണ്ടായത്. സംഭവസ്ഥലം സന്ദർശിച്ച നഖ്‍വി ആക്രമണം നടത്തിയ വ്യക്തിയെ മുൻവിധിയില്ലാതെ തിരിച്ചറിയുമെന്ന് പ്രഖ്യാപിച്ചരുന്നു.

ഇസ്‍ലാമാബാദിൽ ബോംബിങ് നടത്തിയയാളെയും അതിൽ ഉൾപ്പെട്ട മറുള്ളവരെയും അധികൃതർ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നഖ്‍വി സെനറ്റിൽ പറഞ്ഞു. ‘ഞങ്ങൾ ആക്രമണകാരിയെ കണ്ടെത്തി. ആക്രമണകാരി ഒരു അഫ്ഗാൻ പൗരനാണ്’- അദ്ദേഹം പറഞ്ഞു.
അതുപോലെ തെക്കൻ വസീറിസ്ഥാനിലെ വനാ കേഡറ്റ് കോളജിൽ ഈയാഴ്ച നടന്ന ആക്രമണത്തിലും പ​ങ്കെടുത്ത ആത്മഹത്യാ സ്ക്വാഡ് ഒരു അഫ്ഗാൻ സ്വദേശി തന്നെയാണെന്നും നഖ്‍വി പറഞ്ഞു. അതേസമയം രണ്ട് സംഭവങ്ങളിലും തക്കതായ ശിക്ഷ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.