1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 31, 2025
March 31, 2025
March 31, 2025
March 31, 2025

ഏഷ്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളില്‍ ഒന്നിക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്

Janayugom Webdesk
ന്യൂഡല്‍ഹി
September 15, 2022 11:02 am

ഏഷ്യയിലെ മുസ്ലിങ്ങള്‍ ഇന്ത്യയ്‌ക്കെതിരായ ആക്രമണങ്ങളില്‍ ഒന്നിക്കണമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ആഹ്വാനം. സമൂഹമാധ്യമത്തിലൂടെ ഐഎസ് ആഗോള വക്താവാണ് ഇക്കാര്യം അറിയിച്ചതെന്നാണ് റ്‌പ്പോര്‍ട്ട്. അബു ഉമര്‍ അല്‍— മുജാഹിര്‍ എന്ന വ്യാജപേരില്‍ അറിയപ്പെടുന്ന വക്താവ് ചൊവ്വാഴ്ചയാണ് പ്രസ്താവന പുറത്തിറക്കിയത്. ഇന്ത്യയിലുള്ള മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ ഐഎസ് പ്രതിജ്ഞാബദ്ധമാണെന്നും അവിടെ അവര്‍ സര്‍ക്കാരിന്റെ ആക്രമണത്തിന് ഇരയാണെന്നും വക്താവ് അവകാശപ്പെട്ടു.

‘ഭയം നിങ്ങളെ വിഴുങ്ങി. അതിനാല്‍, നിങ്ങളുടെ മതത്തിന് വേണ്ടി നില്‍ക്കാനും ശത്രുക്കള്‍ക്കെതിരെ പൊരുതാനുമുള്ള ധൈര്യം നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു’, അല്‍— മുജാഹിര്‍ പറഞ്ഞു. 32 മിനിറ്റ് നീണ്ടുനില്‍ക്കുന്ന വീഡിയോയില്‍ അറബിക് ഭാഷയിലൂടെയാണ് ആഹ്വാനം. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, മലേഷ്യ, ഇന്തോനേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലെ മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടാണ് സന്ദേശം.

പ്രസംഗത്തിന് തൊട്ടുമുമ്പുള്ള ഒരു വീഡിയോയില്‍ ഐസ് ജിഹാദികള്‍ യുദ്ധ തടവുകാരായി പിടിക്കപ്പെട്ട കുര്‍ദിഷ് മിലിറ്റിയയെ വധിക്കുന്നതായി കാണിക്കുന്നുണ്ട്.

Eng­lish sum­ma­ry; Islam­ic State wants Mus­lims in Asia to unite in attacks against India

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.