23 January 2026, Friday

Related news

January 17, 2026
January 15, 2026
January 15, 2026
January 7, 2026
December 31, 2025
December 29, 2025
December 10, 2025
December 8, 2025
December 5, 2025
December 1, 2025

ഇസ്ലാംപൂർ ഇനി ഈശ്വര്‍പൂർ; പേര് മാറ്റം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

Janayugom Webdesk
മുംബൈ
July 18, 2025 5:00 pm

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുള്ള ഇസ്‌ലാംപൂർ നഗരത്തിന്റെ പേര് ഈശ്വര്‍പൂർ എന്ന് പുനർനാമകരണം ചെയ്യുമെന്ന് മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു. മഴക്കാല സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയിലാണ് സർക്കാർ ഈ പ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പേര് മാറ്റാനുള്ള തീരുമാനമെടുത്തതെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ്, ഉപഭോക്തൃ സംരക്ഷണ മന്ത്രി ഛഗൻ ഭുജ്ബൽ നിയമസഭയെ അറിയിച്ചു. ഈ നിർദേശം തുടർ നടപടികൾക്കായി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുത്വ സംഘടനയായ ശിവ് പ്രതിസ്ഥാൻ മുന്നോട്ടുവെച്ച നിർദേശത്തെ തുടർന്നാണ് സംസ്ഥാന സർക്കാരിന്റെ നടപടി. ഇസ്‌ലാംപൂരിന്റെ പേര് ഈശ്വര്‍പൂർ എന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അവർ സാംഗ്ലി കളക്ടറേറ്റിന് അപേക്ഷ നൽകിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.