18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
November 30, 2024
October 16, 2024
September 23, 2024
September 22, 2024
September 21, 2024
September 10, 2024
September 7, 2024
September 4, 2024
September 3, 2024

കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങള്‍ക്ക് ഐഎസ്‌പിഎസ് സ്ഥിരാംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
December 15, 2023 10:56 pm

ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള ഇന്റര്‍ നാഷണൽ മാരിടൈം ഓർഗനൈസേഷൻ നിർദേശിക്കുന്ന ഇന്റര്‍ നാഷണൽ ഷിപ്പിങ് ആന്റ് പോർട്ട് സെക്യൂരിറ്റി കോഡ്(ഐഎസ്‌പിഎസ്) അംഗീകാരം കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾക്ക് ലഭിച്ചു. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് ഷിപ്പിങ് ആന്റ് പോർട്ടിന്റെ കീഴിലുള്ള മറൈൻ മർച്ചന്റ് ഡിപ്പാർട്ട്മെന്റാണ് ഈ അംഗീകാരം നൽകുന്നത്.
കേരള മാരിടൈം ബോർഡിന്റെ ശ്രമഫലമായി സംസ്ഥാനത്തെ നാല് ചെറുകിട തുറമുഖങ്ങൾക്ക് ആറുമാസ കാലാവധിയിൽ ഐഎസ്‌പിഎസ് താൽക്കാലിക അംഗീകാരം ലഭിച്ചിരുന്നു. ഈ അംഗീകാരമാണ് തുടർപരിശോധകൾക്ക് ശേഷം സ്ഥിരമായി അനുവദിച്ചത്. ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും. ഇതിനായുള്ള നടപടിക്രമങ്ങൾ കേരള മാരിടൈം ബോർഡ് നടത്തിവരുന്നുണ്ട്. 

അന്താരാഷ്ട്ര കപ്പലുകൾക്ക് സർവീസിന് ഉപയോഗിക്കണമെങ്കിൽ ഐഎസ്‌പിഎസ് അംഗീകാരം നിർബന്ധമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര കണ്ടെയ്നര്‍ തുറമുഖം യാഥാർത്ഥ്യമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ചെറുകിട തുറമുഖങ്ങളെയും പ്രവർത്തന സജ്ജമാക്കുക എന്ന സർക്കാരിന്റെ നിലപാടിന്റെ ഭാഗമായിട്ടാണ് ചെറുകിട തുറമുഖങ്ങൾക്കും ഐഎസ്‌പിഎസ് അംഗീകാരം നേടാൻ കേരള മാരിടൈം ബോർഡ് ശ്രമങ്ങൾ ആരംഭിച്ചത്. പ്രവാസി യാത്രാക്കപ്പൽ സർവീസിനും ഈ അംഗീകാരം വലിയ മുതൽക്കൂട്ടാകും. സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിൽ ഈ നേട്ടം വലിയ നാഴികക്കല്ലാകുമെന്നും തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

Eng­lish Sum­ma­ry; ISPS approval for Kol­lam and Vizhin­jam ports
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.