6 March 2026, Friday

ഇസ്രായേല്‍ തകർത്തത് ഹെലികോപ്റ്ററോ അതോ തറയിലെ ചിത്രമോ?

Janayugom Webdesk
ടെഹ്‌റാൻ
March 6, 2026 9:11 pm

ഇറാനിലെ സൈനിക ലക്ഷ്യങ്ങൾ തകർത്തു എന്നവകാശപ്പെട്ട് ഇസ്രായേൽ പ്രതിരോധ സേന പുറത്തുവിട്ട ദൃശ്യങ്ങള്‍ വ്യാജമെന്ന് ആരോപണം. ഇറാന്റെ Mi 17 ഹെലികോപ്റ്റർ തകർത്തു എന്നായിരുന്നു മാര്‍ച്ച് നാലിന് പുറത്തുവിട്ട വീഡിയോയിലെ അവകാശവാദം. എന്നാൽ ഇൻഫ്രാറെഡ് ക്യാമറയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ അതൊരു യഥാർത്ഥ ഹെലികോപ്റ്ററല്ലെന്നും തറയിൽ വരച്ചുചേർത്ത ചിത്രമാണെന്നുമാണ് സൈനിക നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. 

സ്ഫോടനത്തിന് ശേഷവും ഹെലികോപ്റ്ററിന്റെ ചിറകുകൾ ഒരേ രൂപത്തിൽ നിലനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. യഥാർത്ഥ വിമാനമാണെങ്കിൽ സ്ഫോടനത്തിൽ അവ ചിന്നിച്ചിതറേണ്ടതായിരുന്നു. ഒരു ഇസ്രായേലി മിസൈലിന് ഏകദേശം 30 ലക്ഷം ഡോളർ അതായത് ഏകദേശം 25 കോടി രൂപ വിലവരും. എന്നാൽ ഏതാനും ഡോളറുകൾ മാത്രം ചെലവഴിച്ച് തറയിൽ വരച്ചുചേർത്ത ചിത്രത്തിന് നേരെയാണ് ഈ മിസൈൽ പ്രയോഗിച്ചതെങ്കിൽ അത് ഇസ്രായേലിന് വലിയ സാമ്പത്തിക നഷ്ടവും നാണക്കേടുമാണ്. അതേസമയം സംഭവത്തില്‍ ഐഡിഎഫ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.