22 January 2026, Thursday

Related news

January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026
December 31, 2025
December 31, 2025

ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ഇസ്രയേലും ഹമാസും ധാരണയിലെത്തിയതായി റിപ്പോർട്ട്

Janayugom Webdesk
ഗാസ
October 9, 2025 4:52 pm

ഗാസയിൽ വെടി നിർത്തലിനുള്ള ആദ്യ ഘട്ടത്തിന് ധാരണയിലെത്തി ഇസ്രയേലും ഹമാസും. ഗാസയിൽ ബന്ദികളാക്കപ്പെട്ട എല്ലാവരേയും വിട്ടയയ്ക്കുന്നതും ഇസ്രയേൽ സേനയുടെ ഒരു പരിധി വരെയുള്ള പിന്മാറ്റവുമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യഘട്ടം. അമേരിക്കയുടെ മധ്യസ്ഥതയിൽ നടക്കുന്ന വെടിനിർത്തൽ ധാരണയിൽ ഏതാനും പലസ്തീൻ തടവുകാരെയും വിട്ടയ്ക്കും. ബന്ദികളാക്കപ്പെട്ടവരെ തിങ്കളാഴ്ചയോടെ വിട്ടയയ്ക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റെ ഡൊണാൾഡ് ട്രംപ് വിശദമാക്കിയത്. എന്നാൽ ഹമാസ് ആയുധം ഉപേക്ഷിച്ചതിന് പിന്നാലെയുള്ള ഗാസയിലെ ഭരണപരമായ കാര്യങ്ങൾ ഉൾപ്പെടെയുള്ളവയേക്കുറിച്ച് ട്രംപ് വിശദമാക്കിയില്ല.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് സഹമന്ത്രിമാരെ ഇക്കാര്യത്തിൽ ധാരണയിലെത്തിക്കുമെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ക്യാബിനറ്റ് അനുമതി ലഭിച്ചാൽ മാത്രമാണ് വെടിനിർത്തൽ ധാരണയിലെ ആദ്യ ഘട്ടം നടപ്പിലാവുക. ഇതിനായി ക്യാബിനറ്റിന്റെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹുവുള്ളത്. ഗാസയിലും ഇസ്രയേലിലും ആഘോഷത്തോടെയാണ് വെടിനിർത്തൽ ധാരണയെ സ്വീകരിച്ചതെങ്കിലും മേഖലയിൽ സമഗ്രമായ ഒരു സമാധാന കരാർ ഇപ്പോഴും യാഥാർത്ഥ്യമായേക്കില്ലെന്ന ആശങ്കയാണ് ഇരു പക്ഷത്തേയും ആളുകൾ പ്രതികരിച്ചത്.ഗാസയിൽ രണ്ടു വർഷമായി തുടരുന്ന അശാന്തി അവസാനിപ്പിക്കാനുള്ള ശ്രമത്തിന് ലോകനേതാക്കൾ ഇരു കൈകളും നീട്ടിയാണ് സ്വാഗതം ചെയ്തത്. കരാറിലേക്ക് ഇസ്രയേൽ ഹമാസ് നേതൃത്വത്തെ എത്തിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രത്യേകം നന്ദി പ്രകടിപ്പിച്ചാണ് തുക്കി പ്രധാനമന്ത്രി തയ്യിബ് എർദ്ദോഗന്റെ പ്രതികരണം എത്തിയത്. എക്സിലൂടെയാണ് തുർക്കി പ്രധാനമന്ത്രി പ്രതികരണം അറിയിച്ചത്.

പലസ്തീൻ പൂർണമായ രീതിയിൽ സ്ഥാപിതമാവുന്നതിനുള്ള പ്രയത്നങ്ങളിൽ ഒപ്പമുണ്ടാവുമെന്നുമാണ് തയ്യിബ് എർദ്ദോഗൻ പ്രതികരിച്ചത്. രണ്ട് വർഷം നീണ്ട് ചിന്തിക്കാവുന്നതിലും അപ്പുറമായ കഷ്ടപ്പാടിന് വിരാമം ആകുന്നത് അശ്വാസമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ വിശദമാക്കിയത്. വളരെ അധികം ആശ്വാസം നൽകുന്നതാണ് ഈ നിമിഷമെന്നും പ്രത്യേകിച്ച് ബന്ദികൾ ആക്കപ്പെട്ടവർക്കും അവരുടെ കുടുംബത്തിനും ഗാസയിലെ സാധാരണക്കാർക്കും ആശ്വാസമാണ് നീക്കമെന്നും കെയ്ർ സ്റ്റാർമർ പ്രതികരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.