25 January 2026, Sunday

Related news

November 25, 2025
November 23, 2025
October 29, 2025
October 17, 2025
September 21, 2025
September 19, 2025
September 18, 2025
September 17, 2025
September 17, 2025
September 16, 2025

ഗാസയിലെ സ്‌കൂളിൽ ഇസ്രായേൽ ആക്രമണം : 22 പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഗാസ സിറ്റി
September 21, 2024 6:56 pm

തെക്കൻ ഗാസയിൽ നടന്ന ഇസ്രയേൽ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസ സിറ്റിയിലെ ഒരു സ്‌കൂളിലാണ് ആക്രമണമുണ്ടായത്. അതേസമയം ഹമാസ് കമാൻഡ് സെന്ററിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 13 കുട്ടികളും ആറ് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. മറ്റൊരു ആക്രമണത്തിൽ സമീപ പ്രദേശത്തെ സ്കൂളിൽ അഭയാർഥികളായിരുന്ന നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ 41,000ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു. സംഘർഷത്തെ തുടർന്ന് 2.3 ദശലക്ഷത്തോളം ജനങ്ങളെയും മാറ്റിപ്പാർപ്പിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.