7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 5, 2026
March 3, 2026
March 2, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026

വടക്കൻ ​ഗാസയിൽ സ്കൂളിനു നേരെ ഇസ്രയേൽ ആക്രമണം; 20 മരണം

Janayugom Webdesk
ഗാസ സിറ്റി
November 4, 2023 12:13 pm

ഗാസയിലെ സ്കൂളിനു നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വടക്കൻ ​ഗാസയിലെ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനു നേരെയാണ് ആക്രമണം നടന്നതെന്ന് ഹമാസ് ആരോ​ഗ്യ മന്ത്രി വ്യക്തമാക്കി. 

വടക്കൻ ​ഗാസയിലെ അൽ സഫ്താവിയിലാണ് സ്കൂൾ. നിരവധി ടാങ്ക് മോർട്ടാർ ഷെല്ലുകളാണ് കെട്ടിടത്തിൽ പതിച്ചതെന്നും മന്ത്രി പറഞ്ഞു. ഇസ്രയേല്‍ സൈന്യം ഗാസയില്‍ എല്ലാവിധ ശക്തിയോടെയും ആക്രമണം നടത്തുകയാണെന്നും ഹമാസിനെ നശിപ്പിക്കുന്നതിലും ബന്ദികളാക്കിയവരെ തിരികെ നാട്ടിലെത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല്‍ ഹഗാരി നേരത്തെ വ്യക്തമാക്കി.

Eng­lish Summary:Israel attacks school in north­ern Gaza; 20 death

You may also like this video

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.