
ഗാസയിൽ മൂന്ന് മാസമായി തുടരുന്ന വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് മാധ്യമപ്രവർത്തകരും രണ്ട് കുട്ടികളും ഉൾപ്പെടെ 11 പലസ്തീനികൾ കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ നെറ്റ്‌സാരിമിൽ പുതിയ അഭയാർത്ഥി ക്യാമ്പ് ചിത്രീകരിക്കാൻ പോയ മുഹമ്മദ് സലാഹ് ഖഷ്ത, അബ്ദുൾ റൗഫ് ഷാത്ത്, അനസ് ഗ്‌നെയിം എന്നീ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് ആക്രമണമുണ്ടായത്.
ഹമാസുമായി ബന്ധമുള്ളവർ ഡ്രോൺ പറത്താൻ ശ്രമിച്ചപ്പോഴാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. കൊല്ലപ്പെട്ടവരിൽ ഒരാളായ അബ്ദുൾ റൗഫ് ഷാത്ത് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എഎഫ്‌പിക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന ഫോട്ടോഗ്രാഫറാണ്. 2023 ഒക്ടോബറിന് ശേഷം ഗാസയിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 220 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.