27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 27, 2024
November 2, 2024
November 1, 2024
October 29, 2024
October 26, 2024
October 23, 2024
October 22, 2024
October 14, 2024
October 14, 2024
October 14, 2024

യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍: ലോകാരോഗ്യ സംഘടന തലവന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2024 10:01 am

ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധാനോം ഗെബ്രിയേസസ് ഉണ്ടായിരുന്ന യമനിലെ വിമാനത്താവളത്തില്‍ ബോംബിട്ട് ഇസ്രയേല്‍.കഴിഞ്ഞ ദിവസമാണ് സംഭവം .യമനിലെ സന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്‌ ബോംബാക്രമണം ഇണ്ടായത്‌.ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്‌.ടെഡ്രോസും ഡബ്ല്യുഎച്ച്ഒ പ്രവർത്തകരും വിമാനത്തിൽ കയറാൻ പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

വിമാനത്തിലെ ജീവനക്കാരിൽ ഒരാൾക്ക് പരിക്കേറ്റു.യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആക്രമണത്തിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ട്‌ സാധാരണക്കാരെയും മനുഷ്യാവകാശപ്രവർത്തകരെയും ഒരിക്കലും ആക്രമണങ്ങളിൽ ലക്ഷ്യം വയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.

യെമനിനും ഇസ്രയേലിനുമിടയിൽ അടുത്തിടെയുണ്ടായ സംഘർഷങ്ങളിൽ ഗുട്ടെറസ് ഖേദം പ്രകടിപ്പിച്ചു. ഉൾനാടൻ യമനിലെ ഹൂതികളുടെ സൈനിക കേന്ദ്രങ്ങളിലും പടിഞ്ഞാറൻ തീരത്തെ അൽ‑ഹുദൈദ, സാലിഫ്, റാസ് കനാറ്റിബ് തുറമുഖങ്ങളിലും സന അന്താരാഷ്ട്ര വിമാനത്താവളം, ഹിസ്യാസ്, റാസ് കനാറ്റിബ് പവർ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ആക്രമണം നടത്തിയതായി ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്)സ്ഥിരീകരിച്ചു.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.