27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

യുഎന്‍ജീവനക്കാര്‍ക്ക് വിസ നിഷേധിച്ച് ഇസ്രയേല്‍; നടപടിക്ക് കാരണം ഗാസയിലെ ആക്രമണങ്ങളിലെ വിമര്‍ശനം

Janayugom Webdesk
ന്യൂഡല്‍ഹി
December 26, 2023 1:16 pm

ഗാസയിലെ സാധാരണ ജനങ്ങളെയും, ആശുപത്രികളെയും ആക്രമിക്കുന്നതിന് ഇസ്രയേലിനെതിരെ ഐക്യരാഷ്ട്ര സഭ വിമര്‍ശനം ഉയര്‍ത്തുന്നതിനെ തുടര്‍ന്ന് യുഎന്‍ സ്റ്റാഫിന് വിസ നിഷേധിച്ച് ഇസ്രയേല്‍ .യുഎൻ ജീവനക്കാരുടെ വിസ ഇസ്രയേല്‍ പുതുക്കില്ലെന്നും വിസക്കായി അപേക്ഷിച്ച മറ്റൊരു യുഎൻ ജീവനക്കാരന് അത് അനുവദിക്കില്ലെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹമാസിന്റെ പ്രോപഗണ്ടയോട് സഹകരിക്കുന്നവരുമായി ഞങ്ങൾ പ്രവർത്തിക്കില്ല, ഇസ്രയേല്‍ വിദേശകാര്യമന്ത്രി എലി കോഹൻ എക്സിൽ അറിയിച്ചു. ഒക്ടോബർ ഏഴിന് ഗസയിൽ ബോംബാക്രമണം ആരംഭിച്ചത് മുതൽ യുഎന്നിന്റെ പെരുമാറ്റം അപമാനകരമാണെന്നും എലി കോഹൻ പറഞ്ഞു.

ഗാസ വിഷയത്തിൽ യു.എന്നുമായി നിലനിൽക്കുന്ന ഇസ്രയേലിന്റെ ഭിന്നതയിലെ ഏറ്റവും പുതിയ സംഭവമാണ് ഇത്.പലസ്തീനിലെ യുഎൻ ഹുമാനിറ്റേറിയൻ കോഡിനേറ്റർ ആയ ലിൻ ഹേസ്റ്റിങ്ങിന്റെ താമസ വിസ റദ്ദാക്കുകയാണ് എന്ന് ഇസ്രയേൽ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹം അവിടെ നിന്ന് പോയത്.ഡിസംബർ നാലിന് ഗസയിലേക്ക് മാനുഷിക സഹായങ്ങൾ എത്തിക്കാനുള്ള സാഹചര്യം ഇല്ലെന്ന് ഹേസ്റ്റിങ് പറഞ്ഞിരുന്നു.

മാനുഷിക പ്രവർത്തനങ്ങൾക്ക് പ്രതികരിക്കാൻ ആകാത്ത വിധം കൂടുതൽ നരകതുല്യമായ സംഭവങ്ങൾ ഉണ്ടായേക്കുമെന്നും ഇസ്രയേല്‍ ബോംബാക്രമണങ്ങളെ ഉദ്ദേശിച്ച് ഹേസ്റ്റിങ് പറഞ്ഞിരുന്നു.ഒക്ടോബർ ഏഴു മുതലുള്ള ഇസ്രയേല്‍ ആക്രമണങ്ങളിൽ നൂറിലധികം മാധ്യമപ്രവർത്തകരും 270 ആരോഗ്യ പ്രവർത്തകരും 134 യു.എൻ ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.ഇസ്രയേലി‍ ആക്രമണങ്ങളിൽ യുഎൻ റിലീസ് ആൻഡ് വർക്ക്സ് ഏജൻസി ഫോർ ഫലസ്തീനിയൻ റെഫ്യൂജീസിന്റെ (യുഎൻആർഡബ്ല്യുഎ) 40ലധികം കെട്ടിടങ്ങളാണ് തകർന്നത്.

Eng­lish Summary:
Israel denies visas to UN work­ers; The rea­son for the action was crit­i­cism of the attacks in Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.