23 January 2026, Friday

Related news

January 22, 2026
January 22, 2026
January 22, 2026
January 20, 2026
January 19, 2026
January 16, 2026
January 13, 2026
January 10, 2026
January 6, 2026
January 2, 2026

ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള വഴികളെല്ലാം തടഞ്ഞ് ഇസ്രയേല്‍

Janayugom Webdesk
ടെല്‍ അവീവ്
March 3, 2025 11:25 am

വംശഹത്യക്ക് താല്‍ക്കാലിക വിരാമമിട്ട വെടിനിര്‍ത്തിലിന്റെ ഒന്നാംഘട്ടം അവസാനിച്ചതിനു പിന്നാലെ ഗാസയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള വഴികളെല്ലാം തടഞ്ഞ് ഇസ്രയേല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ ഒന്നാംഘട്ടം അമേരിക്ക നിര്‍ദ്ദേശിച്ച പ്രകാരം നീട്ടണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ പ്രത്യാഘാതഘ്ഘള്‍ നേരിടേണ്ടി വരുമെന്നും ഇസ്രേയല്‍ ഭീഷണിമുഴക്കി. ഗാസയിലേക്ക് ഭക്ഷണവുമായെത്തുന്ന ട്രക്കുകളും മറ്റ് അവശ്യസാധന വിതരണവുമാണ് തടഞ്ഞത്.

സഹായം തടയുന്ന ഇസ്രയേൽ നടപടി വെടിനിർത്തൽ കരാറിന്റെ നഗ്‌നമായ ലംഘനമാണെന്ന്‌ ഹമാസ്‌ പ്രതിനിധി ബാസെം നയിം പറഞ്ഞു. രണ്ടാംഘട്ട വെടിനിർത്തൽ കരാറെന്ന പ്രഖ്യാപിത ലക്ഷ്യത്തിൽനിന്ന്‌ ഇസ്രയേൽ പിന്നോട്ടടിക്കുന്നതിന്റെ ഭാഗമാണ്‌ നിലവിലെ നീക്കമെന്ന വിമർശവും ശക്തമാണ്‌. രണ്ടാംഘട്ട വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ്‌ ഇസ്രയേൽ ഗാസയിലേക്കുള്ള ഭക്ഷണ വിതരണമടക്കം തടയുന്നതെന്ന്‌ ഹമാസ്‌ പ്രതിനിധി പറഞ്ഞു.

എന്നാൽ ഗാസൻ ജനതയ്‌ക്ക്‌ ആവശ്യമായ സഹായം എത്തിക്കാൻ അനുവദിച്ചിട്ടുണ്ടെന്നും അത്‌ വിതരണം ചെയ്യാനുള്ള യുഎന്നിന്റെ കഴിവില്ലായ്‌മയാണ്‌ ക്ഷാമത്തിന്‌ കാരണമെന്നും ഇസ്രയേൽ പറഞ്ഞു. ഹമാസ്‌ ഭക്ഷ്യവിതരണമടക്കം തടയുന്നതായും ആരോപിച്ചു. അതേസമയം, ഇസ്രയേൽ നീക്കത്തെ അപലപിച്ച ഈജിപ്‌ത്‌ ഇസ്രയേൽ പട്ടിണിയെ ഒരു ആയുധമായി ഉപയോഗിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. 

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.