വടക്കൻ ഗാസയിൽ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രയേൽ. ബെയ്ത്ത് ലാഹിയ നഗരത്തിൽ സ്ഥിതി ചെയുന്ന വീടുകൾക്ക് നേരെ നടത്തിയ ബോംബ് ആക്രമണത്തിലാണ് പതിനഞ്ച് പേർ കൊല്ലപ്പെട്ടതെന്ന് വിവരം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് പിന്നാലെ നിരവധി പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ 47 പേരാണ് കൊല്ലപ്പെട്ടത്.
ജബാലിയ, ബെയ്ത്ത് ലാഹിയ, ബെയ്ത്ത് ഹനൂൻ എന്നിവിടങ്ങളിലെ വീടുകൾക്കു നേരെയാണ് ഇസ്രയേൽ സൈന്യം ബോംബ് വർഷിച്ചത്. ഗാസ മുനമ്പിന്റെ വടക്കുഭാഗത്തുള്ള സ്ഥലങ്ങളാണ് ഇവ. ബെയ്ത്ത് ലഹിയയിലെ അഭയാർഥികേന്ദ്രമായ ഒരു സ്കൂളിന് പുറത്തും ഇസ്രയേൽ ഡ്രോണുകളും ബോംബുകളും വർഷിച്ചതായി റിപ്പോർട്ടുണ്ട്.
ആക്രമണത്തെ തുടർന്ന് പ്രദേശത്തെ ആശുപത്രികളുടെ അടക്കം പ്രവ്രർത്തനം തടസപ്പെട്ടിട്ടുണ്ട്. നിലവിൽ മൂന്ന് ആശുപത്രികൾ മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇവിടെയാണ് പരിക്കേറ്റവരെ ചികിത്സിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.