
ഇറാൻ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇറാന് പിന്തുണ പ്രഖ്യാപിച്ച് ഉത്തര കൊറിയ. ഇസ്രായേൽ മധ്യേഷ്യയിൽ സമ്പൂർണ യുദ്ധത്തിന്റെ അപകടങ്ങൾ ഉയർത്തുന്നുവെന്ന് ഉത്തര കൊറിയൻ അധികൃതര്‍ പ്രതികരിച്ചു. ‘യു.എസും പാശ്ചാത്യ രാജ്യങ്ങളും പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഇസ്രായേൽ, പശ്ചിമേഷ്യൻ സമാധാനത്തെ ബാധിച്ച കാൻസർ പോലുള്ള ഒന്നാണെന്നും ആഗോള സമാധാനവും സുരക്ഷയും നശിപ്പിക്കുന്നതിന്റെ മുഖ്യ കുറ്റവാളിയാണെന്നും ഇന്നത്തെ ലോകം സാക്ഷ്യം വഹിക്കുന്ന സംഭവങ്ങൾ വ്യക്തമായി തെളിയിക്കുന്നു’ — എന്നാണ് പ്രസ്ഥാവന. ഇസ്രായേലിനെതിരായ ഉത്തരകൊറിയയുടെ പ്രസ്താവന ഇറാനുമായുള്ള രാജ്യത്തെ അടുത്ത ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. 1973 മുതൽ ഇറാനും ഉത്തര കൊറിയയും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.