ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റള്ള കൊല്ലപ്പെട്ടുവെന്ന് ഇസ്രയേല്‍. തെക്കന്‍ ബെയ്‌റൂട്ടിലെ ദഹിയയില്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ മിസൈല്‍ ആക്രമണത്തിലാണ് ഹസൻ നസ്‌റള്ള കൊല്ലപ്പെട്ടത്. വൻസ്ഫോടനങ്ങളോടെ 4 കെട്ടിടസമുച്ചയങ്ങൾ അക്രമത്തിൽ തകർന്നടിഞ്ഞു. ഹിസ്ബുള്ളയുടെ സെൻട്രൽ കമാൻഡ് ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി.വര്‍ഷങ്ങളായി ഇസ്രയേലിന്റെ നോട്ടപ്പുള്ളിയാണ് ഇയാൾ. ലബനന്‍ കേന്ദ്രമാക്കി ഇസ്രയേലിനെതിരെ വര്‍ഷങ്ങളായി നടക്കുന്ന ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയത് ഹസൻ നസ്റള്ളയായിരുന്നു. ഇനി ഹസന്‍ ഭീകരവാദം പ്രോത്സാഹിപ്പിക്കാന്‍ ഉണ്ടാകില്ലെന്ന് ഇസ്രയേൽ അറിയിച്ചു. ഫലത്തില്‍ ഹിസ്ബുള്ള നേതാവിന്റെ കൊല സ്ഥിരീകരിക്കുകയാണ് ഇസ്രായേല്‍. എന്നാൽ ഹിസ്ബുള്ള മരണം സ്ഥിരീകരിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.