ലബനനില്‍ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. കഴിഞ്ഞ ദിവസം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ മേയര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെടുകയും 43 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ആക്രമണത്തില്‍ തെക്കന്‍ ലബനനില്‍ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി നബ്തിയയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ചുചേർത്ത മുനിസിപ്പൽ കൗൺസിൽ യോഗത്തിനുമേൽ നടന്ന വ്യോമാക്രമണം ഇസ്രയേൽ മനഃപൂർവം ലക്ഷ്യം വെച്ചതാണെന്ന് ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു. മേയർ അഹ്മദ് കാഹിയും മറ്റ് അഞ്ചുപേരുമാണ് കൊല്ലപ്പെട്ടത്.
ഗാസയിലും ആക്രമണം വ്യാപകമാണ്.ചൊവ്വ വൈകിട്ട് മുതൽ ബുധൻ വൈകിട്ടുവരെ ഇസ്രയേൽ 65 പേരെ കൊന്നൊടുക്കി. 140 പേർക്ക് പരിക്കേറ്റു. വടക്കൻ ഗാസയിൽ തുടർച്ചയായ പന്ത്രണ്ടാം ദിവസവും ഇസ്രയേൽ കടുത്ത ആക്രമണം തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.