വടക്കൻ ഗാസ വളഞ്ഞ് ഇസ്രായേൽ ആക്രമണം തുടരുന്നു. ഇസ്രായേൽ സൈന്യം ഇവിടെയുള്ള ആശുപത്രികൾക്കും അഭയാർഥിക്യാമ്പിന് നേരെയും അക്രമം നടത്തി.ജബാലിയ അഭയാർഥിക്യാംപിലെ പുരുഷന്മാരെ കസ്റ്റഡിയിലെടുത്തു. സ്ത്രീകളോടും കുട്ടികളോടും ഒഴിഞ്ഞുപോകാനും ഇസ്രായേൽ സൈന്യം ഉത്തരവിട്ടു. ജബാലിയ, ബെയ്ത്ത് ഹനൂൻ, ബെയ്ത്ത് ലാഹിയ എന്നീ നഗരങ്ങൾ കേന്ദ്രികരിച്ചുള്ള ഇസ്രായേൽ അക്രമത്തിൽ 36 പലസ്തീൻകാർ കൊല്ലപ്പെട്ടു.
വടക്കൻ ഗാസയിൽ നിലവിൽ പ്രവർത്തനക്ഷമമായ 3 ആശുപത്രികൾ പൂർണമായി ഒഴിപ്പിക്കണമെന്നു നേരത്തേ ഇസ്രയേൽ ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ വഴങ്ങിയില്ല. ഇതോടെ കമൽ അദ്‌വാൻ ആശുപത്രിക്കുനേരെ രാത്രി കനത്ത വെടിവയ്പുണ്ടായി. വടക്കൻ ഗാസയിൽ മരുന്നും ഭക്ഷണവുമടക്കം അടിയന്തരസഹായം എത്തിക്കുന്നത് ഇസ്രയേൽ സൈന്യം തടഞ്ഞെന്ന് യുഎൻ പലസ്തീൻ അഭയാർഥി ഏജൻസി (യുഎൻആർഡബ്യൂഎ) പറഞ്ഞു. ഇന്തൊനീഷ്യൻ ഹോസ്പിറ്റലിനോടു ചേർന്ന അഭയകേന്ദ്രമായ സ്കൂളുകളിൽ കടന്ന സൈന്യം പുരുഷന്മാരെ കസ്റ്റഡിയിലെടുത്തശേഷം കെട്ടിടങ്ങൾക്കു തീയിട്ടു. ആശുപത്രി ജനററ്റേറുകളിലേക്കു തീപടർന്നതോടെ വൈദ്യുതി നിലച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.