27 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 2, 2024
November 24, 2024
October 29, 2024
October 28, 2024
October 20, 2024
October 15, 2024
October 13, 2024
October 9, 2024
October 7, 2024

ജീവിച്ചിരിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ നല്‍കിയാല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് ഇസ്രയേല്‍; സാധ്യമല്ലെന്ന് ഹമാസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 4, 2024 1:25 pm

ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിനായുള്ള ചര്‍ച്ചകല്‍ വിപുലമാക്കി പശ്ചിമേഷ്യന്‍ പ്രതിനിധികള്‍, ഇസ്രയേലിന്റെയും, ഹസമാസിന്റെയും പ്രധാന നേതാക്കള്‍ ഖത്തര്‍ അടക്കമുള്ള മധ്യസ്ഥര്‍ എന്നിവര്‍ ഈജ്പിതിലെത്തി ഗാസയിലെ സ്ഥിരമായ വെടിനിര്‍ത്തലിന് വേണ്ടി ചര്‍ച്ച നടത്തും.

ഗാസയില്‍ ഹമാസ് ബന്ദികളാക്കിയ ജീവിച്ചിരിക്കുന്ന തടവുകാരുടെ പേരുവിവരങ്ങള്‍ നല്‍കിയാല്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാം എന്നതാണ് ഇസ്രയേലിന്റെ നിലപാട്. എന്നാല്‍ ഇസ്രയേലിന്റെ ആവശ്യം ഹമാസ് നിരാകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഇസ്രേയേല്‍ ഉന്നയിച്ച ആവശ്യം നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പ്രതിനിധികള്‍ മധ്യസ്ഥ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. 

48 മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട കരാറില്‍ തീരുമാനമാവുമെന്ന് ഹമാസ് അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയിലേക്കുള്ള ഭക്ഷ്യ‑മറ്റു സഹായ വാഹന വ്യൂഹങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം നടത്തുന്നത് ചര്‍ച്ചയില്‍ ഹമാസ് പ്രധാന വിഷയമാക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി.എന്നാല്‍ ഹമാസിന്റെ വാദം ഇസ്രയേല്‍ തള്ളിക്കളഞ്ഞു. തിരക്കില്‍ പെട്ടതുകൊണ്ടാണ് ഫലസ്തീനികള്‍ മരിച്ചതെന്നും ആള്‍ക്കൂട്ടത്തിലേക്ക് വെടിയുതിര്‍ത്തിട്ടില്ലെന്നും ിിഇസ്രയേല്‍ വക്താവ് പറഞ്ഞു.

സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്. അതേസമയം ആറ് ആഴ്ചത്തെ വെടിനിര്‍ത്തലുമായി സംബന്ധിച്ച തീരുമാനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിട്ടുണ്ടെന്ന് അമേരിക്കന്‍ വക്താക്കള്‍ അറിയിച്ചു.

Eng­lish Summary
Israel to par­tic­i­pate in talks if giv­en infor­ma­tion on sur­viv­ing pris­on­ers; Hamas says it is not possible

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.