6 December 2025, Saturday

Related news

December 5, 2025
December 5, 2025
December 3, 2025
November 21, 2025
November 21, 2025
November 18, 2025
November 17, 2025
November 16, 2025
November 15, 2025
November 8, 2025

നെതന്യാഹുവിന്റെ അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്ന് ഇസ്രയേല്‍; ഐസിസി പ്രോസിക്യൂട്ടറെ അയോഗ്യനാക്കണമെന്നും ആവശ്യം

Janayugom Webdesk
ഹേഗ്
November 18, 2025 9:18 pm

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ നടപടികള്‍ പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)യില്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇസ്രയേല്‍. നെതന്യാഹുവിനും മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് എന്നിവര്‍ക്കെതിരായ അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്നും കേസ് പരിഗണിച്ച ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാനെ അയോഗ്യനാക്കണമെന്നുമാണ് ഇസ്രയേലിന്റെ ആവശ്യം.

ഗാസയില്‍ നടക്കുന്ന കൂട്ടകൊലപാതകങ്ങളുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റം, മനുഷ്യരാജിക്കെതിരായ കുറ്റം എന്നിവ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ ഐസിസി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 70,000 മരണങ്ങള്‍ക്ക് കാരണമായ കേസില്‍ അപ്പീല്‍ പരിഗണിക്കില്ലെന്നും അടുത്തിടെ കോടതി നിരീക്ഷിച്ചിരുന്നു. കരീം ഖാന്റെ അപേക്ഷയില്‍ 2024 നവംബറിലാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. 2023 ഒക്ടോബര്‍ മുതല്‍ ഗാസമുനമ്പില്‍ നടക്കുന്ന യുദ്ധക്കുറ്റങ്ങളും കൊലപാതകങ്ങളും സിയോണിസ്റ്റ് സൈനിക നടപടിയുടെ ഭാഗമാണെന്നും ഖാന്‍ ചൂണ്ടിക്കാണിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.