4 March 2026, Wednesday

Related news

March 4, 2026
March 3, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 23, 2026
February 20, 2026
February 20, 2026

ഇസ്രയേല്‍— അമേരിക്കന്‍ , ഇറാന്‍ സംഘര്‍ഷം : അമേരിക്കയ്ക്ക് കനത്ത പ്രഹരം ; സൗദി അറേബ്യ, കുവൈത്ത്, ബെയ്റൂട്ട് എന്നിവിടങ്ങളിലെ എംബസികള്‍ അമേരിക്ക അടച്ചു പൂട്ടി

Janayugom Webdesk
വാഷിംങ്ടണ്‍
March 4, 2026 11:12 am

ഇസ്രയേല്‍ അമേരിക്ക ഇറാന്‍ സംഘര്‍ഷത്തില്‍ ഇറാന്‍ തിരിച്ചടി ശക്തമായതോടെ അമേരിക്കയ്ക്ക് ഏറ്റിരിക്കുന്നത് വന്‍ പ്രഹരമെന്ന് റിപ്പോര്‍ട്ടുകള്‍.പ്രത്യാക്രമണത്തെ തുര്‍ന്നാണ് വിവിധ രാജ്യങ്ങളിലെ എംബസില്‍ അടച്ച് പൂട്ടിയത്. പശ്ചിമേഷ്യയിലുടനീളം ഇറാൻ തിരിച്ചടി തുടങ്ങിയതോടെ സൗദി അറേബ്യ,കുവൈത്ത്,ബെയ്റൂട്ട് എന്നിവിടങ്ങളിലെ എംബസികളാണ് അമേരിക്ക അടച്ചുപൂട്ടിയത്.ഈ രാജ്യങ്ങളിലെ അമേരിക്കൻ പൗരന്മാരോട് ഉടൻ തിരിച്ചു വരാനും അമേരിക്ക നിർദ്ദേശം നൽകിയിട്ടുണ്ട്.

ഇതിന് പുറമെ ആറ് ​ഗൾഫ് രാജ്യങ്ങളിലെ ഉദ്യോ​ഗസ്ഥരേയും അമേരിക്ക ഇതിനോടകം തിരിച്ച് വിളിച്ചു. ഇറാന്റെ പ്രത്യാക്രമണത്തിന്റെ ഭാ​ഗമായുള്ള എംബസി ആക്രമണത്തോടും അമേരിക്കൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തോടും യുഎസിന്റെ പ്രതികരണം ഉടൻ ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.പ്രതികരണം എന്തായിരിക്കുമെന്ന് നിങ്ങൾ ഉടൻ അറിയും എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ട്രംപിന്റെ നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ലോകമെമ്പാടും നടക്കുന്നത്. യുദ്ധക്കൊതിയനായ ട്രംപിനെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമാണ്. ഒരു നാടിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റവും കടന്നാക്രമണങ്ങളുമാണ് ട്രംപിന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നാണ് ജനങ്ങൾ പറയുന്നത്. അതേ സമയം ദുബായ് യുഎസ് കോണ്‍സുലേറ്റിന് സമീപം ഇന്ന് പുലർച്ചയും ഡ്രോണ്‍ ആക്രമണം ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.