
പലസ്തീനിലെ ജനപ്രിയ നേതാവ് മർവാൻ ബർഗൂത്തിയെ സമാധാന കരാറിന്റെ ഭാഗമായി വിട്ടയയ്ക്കില്ലെന്ന് ഇസ്രയേൽ. ഹമാസ് ദീർഘകാലമായി ആവശ്യപ്പെടുന്ന മറ്റു പ്രമുഖ തടവുകാരെ മോചിപ്പിക്കാനും ഇസ്രയേൽ വിസമ്മതിച്ചു. വെള്ളിയാഴ്ച ഇസ്രയേൽ സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഇരുന്നൂറ്റിയമ്പതോളം തടവുകാരുടെ പട്ടിക അന്തിമമാണോ എന്നതിലും വ്യക്തത വന്നിട്ടില്ലെന്നു വാർത്താ ഏജൻസിയായ അസോഷ്യേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.
ബർഗൂത്തിയെയും മറ്റു പ്രമുഖരെയും മോചിപ്പിക്കണമെന്നു സംഘം നിർബന്ധിക്കുന്നുണ്ടെന്നും മധ്യസ്ഥരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും ഹമാസ് മുതിർന്ന ഉദ്യോഗസ്ഥനായ മൂസ അബു മർസൂഖ് അൽ ജസീറ ടിവി നെറ്റ്‌വർക്കിനോടു പറഞ്ഞു. ബർഗൂത്തിയെ ഒരു ഭീകര നേതാവായാണ് ഇസ്രയേൽ കണക്കാക്കുന്നത്.
2004ൽ ഇസ്രയേലിൽ അഞ്ച് പേരുടെ മരണത്തിനു കാരണമായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടു ശിക്ഷിക്കപ്പെട്ട ബർഗൂത്തി നിലവിൽ ഒന്നിലധികം ജീവപര്യന്തം തടവുശിക്ഷകൾ അനുഭവിക്കുകയാണ്.എന്നാൽ മറ്റു ചില കാരണങ്ങൾകൊണ്ടും ഇസ്രയേൽ ബർഗൂത്തിയെ ഭയപ്പെടുന്നുവെന്നാണു ചില വിദഗ്ധർ പറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.